"ആരാധകർ എന്നെ കൂവട്ടെ, അതിനർത്ഥം എനിക്ക് ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കും എന്നാണ്": ഡി പോൾ

ഡി പോളിന് സ്വന്തം ആരാധകരിൽ നിന്ന് വരെ ഇപ്പോൾ കളിയാക്കലുകളും അപമാനവും ഏൽക്കേണ്ട അവസ്ഥയിലായി കാര്യങ്ങൾ. കഴിഞ്ഞ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ലാസ് പാൽമാസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഡി പോൾ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിലാണ് അദ്ദേഹം കളിക്കളത്തിലേക്ക് വന്നത്.

താരം വന്ന സമയത്ത് ആരാധകർ അദ്ദേഹത്തെ നോക്കി കൂവുകയായിരുന്നു. നാളുകൾ ഏറെയായി മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിക്കുന്നുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെയാണ് സ്വന്തം ആരാധകർ അദ്ദേഹത്തിനെ ഇത്രയും മോശമായ അനുഭവങ്ങൾ കൊടുക്കുന്നത്. എന്നാൽ ഡി പോൾ അതിനെ പോസിറ്റീവ് രീതിയിലാണ് സമീപിച്ചിരിക്കുന്നത്.

ഡി പോൾ പറയുന്നത് ഇങ്ങനെ:

” ആരാധകരുടെ കൂവൽ എനിക്ക് പൂർണ്ണമായും മനസ്സിലാകും. അവർ എന്നിൽ നിന്നും കൂടുതൽ ഡിമാൻഡ് ചെയ്യുന്നു എന്നത് നല്ല കാര്യമാണ്. അതിനർത്ഥം എനിക്ക് ഇനിയും കൂടുതൽ നൽകാൻ ഉണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. നമ്മൾക്ക് എല്ലാവർക്കും കൂടുതൽ വളരാനുണ്ട്. എനിക്ക് ഇനിയും കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയും എന്ന് ആരാധകർ വിശ്വസിക്കുന്നു. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഡി പോൾ പറഞ്ഞു.

Read more

എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡി പോളിന് സാധിച്ചിരുന്നു. മത്സരത്തിൽ ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ താരത്തിൽ നിന്നും ഇനിയും മെച്ചപ്പെട്ട പ്രകടനം ആരാധകർ പ്രതീക്ഷിക്കുനുണ്ട്. 11 മത്സരങ്ങൾ ലാലിഗയിൽ കളിച്ച ഡി പോൾ ഗോളുകൾ ഒന്നും നേടിയിട്ടില്ല. രണ്ട് അസിസ്റ്റുകൾ മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.