"മെസിയും റൊണാൾഡോയും ഒന്നും അല്ല, ലോകത്തിലെ ഏറ്റവും മികച്ച താരം അയാൾ"; അഭിപ്രായപ്പെട്ട് ഹാരി കെയ്ൻ

ബുണ്ടസ്ലിഗയിൽ തകർപ്പൻ പ്രകടനമാണ് ഹാരി കെയ്ൻ നടത്തുന്നത്. ശനിയാഴ്ച നടന്ന മത്സരത്തിൽ വിഎഫ്‌ബി സ്റ്റുഗാർട്ടിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തോല്പിച്ചവരാണ് കരുത്തരായ ബയേൺ മ്യുണിച്ച്. മത്സരത്തിൽ ഹാട്രിക്ക് ഗോളുകളോടെ തകർപ്പൻ പ്രകടനം നടത്തിയത് ഹാരി കെയ്ൻ തന്നെ ആയിരുന്നു. കിങ്സ്ലി കോമൺ ആണ് മറ്റൊരു ഗോൾ നേടിയ താരം.

തന്നെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ഹാരി കെയ്ൻ. ബാഴ്‌സിലോണ, പോളണ്ട് താരമായ റോബർട്ട് ലെവൻഡോവ്സ്കിയാണ് തന്നെ സംബന്ധിച്ച് ഏറ്റവും മികച്ച തരാമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

ഹാരി കെയ്ൻ പറയുന്നത് ഇങ്ങനെ:

“റോബർട്ട് ലെവൻഡോവ്സ്കി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ്. എന്തൊരു പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. അദ്ദേഹവുമായി എപ്പോ കളിച്ചാലും നമുക്ക് പണി തരുന്ന പ്രകടനമാണ് റോബർട്ട് കാഴ്ച വെക്കാറ്” ഹാരി കെയ്ൻ പറഞ്ഞു.

Read more

നിലവിൽ ബാഴ്‌സയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ലെവൻഡോവ്സ്കി കാഴ്ച വെക്കുന്നത്. ഈ വർഷത്തെ സമ്മർ ട്രാൻസ്ഫെറിൽ ഒരു താരത്തിനെ മാത്രമേ ബാഴ്‌സയ്ക്ക് സ്വന്തമാക്കാൻ സാധിച്ചൊള്ളു. പക്ഷെ ഉള്ള താരങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് ടീമിന് വേണ്ടി നടത്തുന്നത്. ലെവൻഡോവ്സ്കിയുടെ കൂടെ സൂപ്പർ താരം ലാമിന് യമാൽ ഗംഭീര പ്രകടനം കാഴ്ച വെക്കുന്നത് കൊണ്ട് ഇത്തവണത്തെ കപ്പ് ജേതാക്കളാകാൻ ഏറ്റവും യോഗ്യരായ ടീം ബാഴ്‌സ തന്നെയാണ്.