സൺറൈസേഴ്സ് ഹൈദരാബാദ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ഒരു ആരാധകനും നഷ്ടം തോന്നില്ല എന്ന് ഉറപ്പാണ്. ഉറക്കം തൂങ്ങി കളികൾ കണ്ട് ബോറടിച്ചവർക്കും, സീസണിന് ആവേശം പോരാ എന്ന് പറഞ്ഞവർക്കും ഉള്ള മറുപടി ആയിരുന്നു രണ്ട് തകർപ്പൻ ടീമുകളുടെ പോരാട്ടമെന്ന പറയാം. സൺറൈസേഴ്സിനായി ഓപണർ അഭിഷേക് ശർമ്മയുടെ (141) സെഞ്ച്വറി മികവിലാണ് ടീം രണ്ട് ഓവർ ബാക്കി നിൽക്കേ വിജയിച്ചത്. കൂടാതെ ട്രാവിസ് ഹെഡും (66) മികച്ച പ്രകടനം നടത്തി.
പഞ്ചാബിനായി മികച്ച പ്രകടനവുമായി ശ്രേയസ് അയ്യർ 82 റൺസ് നേടി മുന്നിൽ നിന്ന് നയിച്ചു. കൂടാതെ പ്രിയാൻഷ് ആര്യ 36 റൺസും, പ്രബസിമ്രാന് സിങ് 42 റൺസും, മാർക്‌സ് സ്‌റ്റോയിനസ് 34 റൺസും, നേഹൽ വാധീരാ 27 റൺസും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ മോശമായ ബോളിങ് പ്രകടനം തോൽവിക്ക് കാരണമായി. അതിനെ കുറിച്ച് ശ്രേയസ് അയ്യർ സംസാരിച്ചു.
ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:
” തോൽവി എന്നെ അത്ഭുതപ്പെടുത്തി. സത്യം പറഞ്ഞാൽ, പഞ്ചാബ് നേടിയത് മികച്ചൊരു ടോട്ടൽ ആയിരുന്നു. എന്നാൽ സൺറൈസേഴ്സ് രണ്ട് ഓവറുകൾ ബാക്കി നിർത്തി മത്സരം പിന്തുടർന്ന് വിജയിച്ചു. എനിക്ക് ചിരിയാണ് വരുന്നത്”
ശ്രേയസ് അയ്യർ തുടർന്നു:
Read more
” പഞ്ചാബ് താരങ്ങൾ ക്യാച്ചുകൾ എടുക്കാമായിരുന്നു. അഭിഷേക് ശർമ നിരവധി തവണ ക്യാച്ചുകളിൽ നിന്ന് രക്ഷപെട്ടു. അഭിഷേകിന്റെ പ്രകടനം അസാധാരണമായിരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, പഞ്ചാബിന്റെ ബൗളിങ് മോശമായിരുന്നു. പഞ്ചാബ് പുതിയ പദ്ധതികൾ രൂപീകരിക്കണം. തെറ്റുകൾ തിരുത്തേണ്ടതുണ്ട്” ശ്രേയസ് അയ്യർ പറഞ്ഞു.