പുതിയ പരിശീലകൻ വരുമെന്ന് കേട്ടപ്പോൾ സന്തോഷിച്ച റൊണാൾഡോ നിരാശയിൽ, ഇത്രയും വേണ്ടായിരുന്നു കോച്ച്; സംഭവം ഇങ്ങനെ

പോർച്ചുഗൽ ഫുട്ബോൾ ടീമിന്റെ അടുത്ത മാനേജരായി സ്പാനിഷ് താരം റോബർട്ടോ മാർട്ടിനെസിനെ നിയമിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഈ ഡീൽ ഉടനെ നടക്കുമെന്ന റിപോർട്ടുകൾ ഒരു പക്ഷെ ഏറ്റവുമധികം വേദനിപ്പിക്കുക സൂപ്പർ താരം റൊണാൾഡോയെ ആയിരിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

മുൻ ബെൽജിയം മാനേജർ ഒരു യുവ ടീമിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ മാർട്ടിനെസിന്റെ നിയമനം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മോശം വാർത്തയായിരിക്കാം. യുവതാരങ്ങൾക്കൊപ്പം അടുത്ത ലോകകപ്പ് മുൻനിർത്തി ഉയർത്തുന്ന പുതിയ സ്‌ക്വാഡ് റൊണാൾഡോയെ പോലെ ഉള്ള സീനിയർ താരങ്ങളുടെ വഴിതടയും. അടുത്ത വര്ഷം നടക്കുന്ന യൂറോ ചാംപ്യൻഷിപ് ഉൾപ്പടെ ഉള്ള ടൂർണമെന്റ് റൊണാൾഡോ കളിക്കാൻ ആഗ്രഹിക്കുന്നതാണ്.

Read more

റിപ്പോർട്ട് അനുസരിച്ച്, ടീമിലുള്ള യുവാക്കൾ മികച്ച പ്രകടനം നടത്തുന്നതിൽ പോർച്ചുഗൽ ജോലി ഏറ്റെടുക്കുന്നതിൽ മാർട്ടിനെസ് ആവേശഭരിതനായിരുന്നു. ബെർണാഡോ സിൽവ, ജോവോ ഫെലിക്‌സ്, റാഫേൽ ലിയോ എന്നിവരോടൊപ്പം, വലിയ വേദിയിൽ തിളങ്ങാൻ തന്നെയാണ് പരിശീലകന്റെ തീരുമാനം.