ലോക കപ്പ് ജയിച്ചാൽ പോലും ഇങ്ങനെ ഒരു സമ്മാനം കിട്ടുമോ, ഒരു ജയം മതി ഞങ്ങളുടെ ജീവിതം മാറ്റി മറിക്കാൻ എന്ന് സൗദി താരങ്ങൾ; സൗദി രാജാവിന്റെ സമ്മാനം കണ്ട് മറ്റ് രാജ്യങ്ങൾക്ക് ഞെട്ടൽ

2022 ഫിഫ ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരായ ചരിത്ര വിജയത്തിന് ശേഷം, സൗദി അറേബ്യൻ ഫുട്ബോൾ കളിക്കാർക്ക് സൗദി അറേബ്യൻ രാജകുമാരൻ മുഹമ്മദ് ബിൻ സലാം അൽ സൗദ് ഓരോ റോൾസ് റോയ്‌സ് ഫാന്റം സമ്മാനിക്കും.

ഇന്ത്യയിൽ റോൾസ് റോയ്‌സ് ഫാന്റമിന്റെ വില 8.99 കോടി രൂപയിൽ തുടങ്ങി 10.48 കോടി രൂപ വരെയാണ്. എന്തായാലും ലോകകപ്പ് നേടിയത് പോലെ ഉള്ള ആഘോഷങ്ങളാണ് വിജയവുമായി ബന്ധപ്പെട്ട് സൗദിയിൽ നേടിയത്

Read more

പോളണ്ടിനെ അടുത്ത മത്സരത്തിൽ നേരിടാനിറങ്ങുന്ന സൗദി ടീമിനെ ഒരു ജയം കൂടി അടുത്ത റൗണ്ടിലേക്ക് കടക്കാൻ സഹായിക്കും. എന്തായലും ഒരു ജയം വെറും ഭാഗ്യം കൊണ്ട് വന്നതല്ലെന്നും തങ്ങൾക്ക് ഇനിയും അട്ടിമറികൾക്ക് പറ്റും എന്നും തന്നെയാണ് സൗദി താരങ്ങൾ വിശ്വസിക്കുന്നത്.