സൂപ്പർ ക്ലബ് റയൽ മാഡ്രിഡ് ബാഴ്‌സലോണയുടെ ലക്ഷ്യമായ ബെർണാഡോ സിൽവയെ ലക്ഷ്യം വച്ചതായി റിപ്പോർട്ട്. ടോണി ക്രൂസിന് പകരക്കാരനായാണ് സ്പാനിഷ് വമ്പന്മാർ പോർച്ചുഗീസ് താരത്തെ കാണുന്നത്. ബാഴ്സ തങ്ങളുടെ മധ്യനിരയിലേക്ക് സ്വപ്നം കാണുന്ന താരങ്ങളിൽ പ്രധാനിയാണ് ബെർണാഡോ സിൽവ.
സ്‌പോർട്ടിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, മാഞ്ചസ്റ്റർ സിറ്റി താരം റയൽ മാഡ്രിഡിന്റെ റഡാറിലെ ഏറ്റവും പുതിയ താരമാണ്. കാർലോ ആൻസലോട്ടിയുടെ ടീമിൽ ക്രൂസിന് പകരക്കാരനാകാൻ ഏറ്റവും അനുയോജ്യമായ കളിക്കാരനായി റയൽ അവനെ കാണുന്നു. അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ കൂടാരത്തിലെത്തിക്കാനാണ് ടീമിന്റെ പ്ലാൻ.
കഴിഞ്ഞ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സിൽവയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ ശ്രമിച്ചെങ്കിലും പ്രീമിയർ ലീഗ് ടീമുമായി കരാർ അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒരു പുതിയ ടീമിന്റെ ഭാഗമാകാൻ താരത്തിനും താത്പര്യമുണ്ട്.
Read more
റയൽ മാഡ്രിഡിൽ ടോണി ക്രൂസ് ഇതുവരെ ഒരു പുതിയ കരാർ ഒപ്പിട്ടിട്ടില്ല, സീസൺ അവസാനത്തോടെ കരാറിന് പുറത്താകും.