സൂപ്പർ താരം ടൂർണമെന്റിൽ നിന്ന് പുറത്ത്, കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; ഇനി ബ്ലാസ്റ്റേഴ്സിനായി കളിച്ചേക്കില്ലെന്നും സൂചന

പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസല്‍ കാര്‍ണെയ്‌റോ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതായി. പരിചയസമ്പത്തുള്ള താരത്തിന്റെ പുറത്താകൽ ടീമിനെ ബാധിക്കാനിടയുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന ജെസെൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി അവസാന മത്സരവും കളിച്ച് കഴിഞ്ഞെന്നും ഇനി ടീമിന്റെ ഭാഗമായി കളിക്കില്ല എന്നും ഉറപ്പാണ്.

ഈ സീസൺ അവസാനത്തോടെയാണ് താരത്തിന്റെ കരിയർ അവസാനിക്കുനത്. മികച്ച കഴിവുള്ള താരമായിട്ടും കഴിഞ്ഞ കുറച്ച് സീസണുകളായി അത്ര മികച്ച പ്രകടനം ആയിരുന്നില്ല താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതിനാൽ തന്നെയാണ് താരത്തെ ടീം ഒഴിവാകുന്നത്.

Read more

ടീമിൽ ഈ സീസൺ അവസാനം ഒരുപാട് മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്.