നന്ദി ബംഗ്ളാദേശ്, കേരള, ഇന്ത്യ, ട്വിറ്ററിൽ ഇന്ത്യക്കും മുകളിൽ കേരളത്തിന് സ്പെഷ്യൽ നന്ദിയുമായി അര്ജന്റീന

ഇതിൽപരം കേരളത്തിലെ അര്ജന്റീന ആരാധകർക്ക് ആഹ്ലധിക്കാൻ എന്ത് കാരണം വേണം. ലോകകപ്പ് ജയത്തിന് പിന്നാലെ അര്ജന്റ്റ്റിനയുടെ ഔദ്യോഗിക ട്വിറ്റര് നൽകിയ നന്ദി സന്ദേശത്തിൽ ബംഗ്ലാദേശിന് പിന്നാലെ നന്ദി പറഞ്ഞിരുന്നത് കേരളത്തിനാണ് അതിന് ശേഷമാണ് അവർ ഇന്ത്യ എന്ന് പോലും പറഞ്ഞിരിക്കുന്നത്.

അതായത് ഇത്രയും നാലും പോസ്റ്റർ ഒട്ടിച്ചതും ട്രോളുകൾ ഏറ്റുവാങ്ങിയതും പോർടിയതും കരഞ്ഞതും ഒകെ ഈ ദിനത്തിന് വേണ്ടി ആയിരുന്നപ്പോൾ അതിന്റെ നന്ദി സൂചകമായി അർജന്റീനയുടെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയിൽ ഒന്നിന് വിജയത്തിന് പിന്നലെ നന്ദി സന്ദേശം കിട്ടിയിരിക്കുന്നത്.

Read more

മത്സരത്തിന്റെ കാര്യം എടുത്താൽ ലോകം ഇത്രയും ആവേശത്തോടെ ഒരു മത്സരം കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ലോകഫുട്ബോളിലെ രാജാക്കന്മാർ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവിൽ പെനാൽറ്റി ആവേശത്തിനൊടുവിൽ ഫ്രാൻസിനെ തകർത്തെറിഞ്ഞ് മെസിയും കൂട്ടരും ലോകകപ്പ് സ്വന്തമാക്കുമ്പോൾ.നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയിൽ പെനാൽറ്റിയിൽ 4 -2 നാണ് അര്ജന്റീന ജയം സ്വന്തമാക്കിയത്.