ആ മിന്നും സ്‌ട്രൈക്കർ ഇനി ചെൽസിയുടെ പാളയത്തിൽ, തകർപ്പൻ നീക്കമെന്ന് ആരാധകർ

കഴിഞ്ഞ സീസണിൽ റെക്കോർഡ് സൈനിംഗുകൾ നടത്തിയ ചെൽസി ഫുട്ബോൾ ക്ലബ് ഇത്തവണയും വലിയൊരു അംഗത്തിനൊരുങ്ങുകയാണ്. വരാനിരിക്കുന്ന 2024 – 2025 സീസണിന്റെ തുടക്കത്തിന് മുന്നോടിയായി ന്യൂകാസിൽ യുണൈറ്റഡ് സ്‌ട്രൈക്കർ അലക്സാണ്ടർ ഇസാക്കിന്റെ ലഭ്യതയെ കുറിച്ചു അന്വേഷിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

2022-ൽ അമേരിക്കൻ കോടീശ്വരൻ ടോഡ് ബോഹ്‍ലി ഏറ്റെടുത്തതുമുതൽ ചിലവഴിക്കുന്ന ബ്ലൂസ്, കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ 63 പോയിൻ്റുമായി ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച കളിക്കാരെ സ്വന്തമാക്കി ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യതകളിലേക്ക് അവരുടെ റാങ്കുകൾ ഉയർത്താൻ അവർക്ക് താൽപ്പര്യമുണ്ട്.

24കാരനായ സ്‌ട്രൈക്കർ കഴിഞ്ഞ സീസൺ കാമ്പെയ്‌നിലെ എല്ലാ മത്സരങ്ങളിലുമുള്ള 40 ഗെയിമുകളിൽ നിന്ന് 25 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഇപ്പോൾ ആർസെനലിന്റെ ലിസ്റ്റിലുള്ള ഇസാക്ക് 2028 വരെ ന്യൂ കാസിലുമായി കരാറുണ്ട്. അതുകൊണ്ടുതന്നെ എഡി ഹൗവിന്റെ കയ്യിൽ നിന്നും ഇസാക്കിനെ വിട്ടു കിട്ടണമെങ്കിൽ വലിയ വില നൽകേണ്ടി വരും.

2021 സമ്മറിൽ റയൽ സോസിഡാഡിൽ നിന്ന് 63 മില്യൺ പൗണ്ടിൻ്റെ കരാറിൽ എത്തിയതിനുശേഷം, ന്യൂകാസിലിനായി 67 മത്സരങ്ങളിൽ 54 എണ്ണത്തിലും ഇറങ്ങിയ ഇസാക്ക് ഇതുവരെ 35 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ സമ്മറിൽ ചെൽസി ഉയർന്ന റേറ്റിംഗ് ഉള്ള ഒരു സ്‌ട്രൈക്കറെ സൈൻ ചെയ്യുമെന്ന് ഇറ്റാലിയൻ ജോർണലിസ്റ് ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിക്കുന്നു.