പുതിയ കൊലകൊമ്പനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്, വിദേശ താരങ്ങളുടെ കാര്യത്തിലും തീരുമാനം ഉടൻ

കഴിഞ്ഞ കുറെ വർഷങ്ങളായി തങ്ങൾ ആഗ്രഹിച്ച മികച്ച സീസൺ ബ്ലാസ്റ്റേഴ്സിന്, ആരാധകർക്ക് നല്കാൻ സാധിച്ചിരുന്നു. യുവതാരങ്ങളും സീനിയർ താരങ്ങളുമടങ്ങുന്ന മികച്ച ഒരു ടീമായിരുന്നു കഴിഞ്ഞ വര്ഷത്തേത് . അതിൽ കുറച്ച് താരങ്ങൾ കൂടുമാറിയെങ്കിലും ഒട്ടുമിക്കവരും ടീമിനൊപ്പമുണ്ട്. ഇപ്പോഴിതാ പുതിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒപ്പം കൂടിയിരിക്കുകയാണ്- ചർച്ചിൽ ബ്രദേഴ്‌സ് നിന്ന് ബ്രൈസ് മിറാൻഡയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തക്കിയിരിക്കുന്നത്.2026വരെ ക്ലബ്ബില്‍ തുടരുന്ന മള്‍ട്ടി ഇയര്‍ കരാറിലാണ് ഒപ്പിട്ടത്.

മിഡ്‌ഫീൽഡ് ശക്തമാക്കാൻ ഇന്ത്യയിൽ നിന്ന് തന്നെ ഒരു താരത്തെ ടീമിലെത്തിക്കുന്ന തന്ത്രം വഴി പ്രതിരോധത്തിലും മുന്നേറ്റത്തിലും വിദേശ താരങ്ങളെ നമുക്ക് പ്രതീക്ഷിക്കാം. 2018ല്‍ എഫ്‌സി ഗോവയുടെ ഡെവലപ്‌മെന്റല്‍ ടീമില്‍ ചേരുന്നതിന് മുമ്പ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ്‌സിക്കായി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇന്‍കം ടാക്‌സ് എഫ്‌സിയില്‍ ചേര്‍ന്നു. വിവിധ ഐ.എസ്.എൽ ഐ ലീഗ് ക്ലബ്ബുകൾ നോട്ടമിട്ട താരം ഒടുവിൽ ചർച്ചിൽ ബ്രദേർസിൽ എത്തുകയും ചെയ്തു.

ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച താരത്തെ അപ്രതീക്ഷിതമായി ബ്ലാസ്റ്റേഴ്‌സ് ,മടയിൽ എത്തിക്കുക ആയിരുന്നു. സഹൽ, ജീക്സൺ എന്നിവർക്കൊപ്പം ടീം മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കാൻ താരത്തിന് സാധിക്കും.

Read more

വിദേശ താരങ്ങളിൽ ചിലരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും ഒന്നും സ്ഥിതികരിച്ചിട്ടില്ല. എന്തായാലും മികച്ച ടീമിനെ കളത്തിലിറക്കാൻ ടീം ഒരുങ്ങുമ്പോൾ നിരാശപ്പെടില്ല എന്നാണ് ആരാധകരും വിശ്വസിക്കുന്നത്.