മുംബൈക്കാരെത്തി, ജാവോ പറയാന്‍ ഇവര്‍ 11 പേര്‍

ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സീസണിലെ നാലാം മത്സരത്തിനിറങ്ങും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പ്രതിരോധത്തിലെ പാളിച്ചകളും ഫിനിഷിങ്ങിലെ പോരായ്മകളുമായാണ് ബ്ലാസ്റ്റേഴ്സിന് ഭീക്ഷണി ആകുന്ന കാര്യം. മധ്യനിര ഒരുക്കി കൊടുക്കുന്ന അവസരങ്ങൾ ഗോളുകളാക്കാൻ മുന്നേറ്റ നിരക്ക് കഴിയുന്നില്ല എന്നതും സങ്കടകരമായ കാര്യം തന്നെയാണ്.

മുന്നേറ്റ നിരയിൽ ഈ വര്ഷം കൊണ്ടുവന്ന രണ്ട് താരങ്ങളും ഇതുവരെ ഗോളുകൾ നേടിയിട്ടില്ല. ടീമിന്റെ താളത്തിനൊത്ത് കളിക്കാൻ ഇരുവരും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ ആകുന്നത്. ഇരുവരും ഗോളടിച്ച് തുടങ്ങിയാൽ മാത്രം വിജയസ്വപ്നങ്ങൾ കാണാൻ ടീമിന് സാധിക്കു. എന്തായാലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പിഴവ് ആവർത്തിക്കാനാണ് ഭാവമെങ്കിൽ ഇന്ന് വലനിറച്ച് ഗോളുകൾ കിട്ടും, എതിരാളികൾ ഇതുവരെ തോൽവിയറിയാതെ എത്തുന്ന മുംബൈ മുംബൈ സിറ്റി എഫ്‌സിയാണ്.

എന്തായാലും ശക്തരായ എതിരാളികൾക്ക് എതിരെ  കഴിഞ്ഞ മത്സരത്തിലെ  ടീമിൽ മാറ്റം വരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇറക്കിയിരിക്കുന്നത്. 4 -4 -1 -1 എന്ന ഫെർഗുസൺ ഉൾപ്പടെ ഉള്ളവർ ഇഷ്ടപെട്ട ശൈലിയിൽ കഴിഞ്ഞ മൽസരം കളിച്ച ടീമിൽ മാറ്റങ്ങളോടെയാണ് ടീം ഇറങ്ങുന്നത്. ഹോർമിപാമിന് പകരം വിക്ടർ മൊങ്കിൽ ടീമിലെത്തി. അതുപോലെ ഗോളടി വീരൻ ഇവാനും പകരക്കാരുടെ നിരയിലാണ് സ്ഥാനം.