ഇതാണ് അന്ന് സുനിൽ ഛേത്രി പറഞ്ഞത്, കേരളം ജയിച്ചുകയറിയ ആവേശത്തിരയിളക്കം

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കളി കാണുവാൻ പോലും ഒരു സമയത്ത് സ്റ്റേഡിയത്തിൽ ആളുകൾ വളരെ കുറവ് ആയിരുന്നു.”ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ വന്നു കാണൂ. വീട്ടില്‍ തിരിച്ചെത്തിയ ശേഷവും കളിയെക്കുറിച്ചു സംസാരിക്കൂ, ബാനറുകള്‍ നിര്‍മിക്കൂ. ഞങ്ങളെ നേരിട്ടു ചീത്തവിളിക്കൂ, ഞങ്ങളോട് ആക്രോശിക്കൂ.. ഒരിക്കല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി കൈയടിക്കും”ഇന്ത്യന്‍ ഫുട്‌ബേള്‍ ടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുനില്‍ ഛേത്രി കുറച്ച് വർഷങ്ങൾക്ക് മുന്‍പ് ട്വിറ്ററില്‍ കുറിച്ച വരികളാണിത്. നായകൻ്റെ വാക്ക് കേട്ട് സ്റ്റേഡിയത്തിലേക്ക് ജനം ഒഴുകിയെത്തിയതും നായകന്റെ കരുത്തില്‍ ഇന്ത്യ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് അടിച്ചതും ഒകെ ആർക്കാണ് മറക്കാൻ കഴിയുക.

പറഞ്ഞ് വരുന്നത് ഗ്യാലറി നല്കുന്ന ഊർജം ഒരു ടീമിനി അല്ലെങ്കിൽ ഒരു കളിക്കാരന് എത്രത്തോളം ആവശ്യമാണ് എന്നാണ്. നോർമൽ ഗീയറിൽ പോകുന്ന കളിയെ ടോപ് ഗിയറിൽ എത്തിക്കാൻ അവർ നല്കുന്ന പിന്തുണ കൊണ്ട് സാധിക്കുമെന്നുറപ്പ്. ഇന്നലെ നടന്ന സന്തോഷ് ട്രോഫി ഫൈനൽ എല്ലാ അർത്ഥത്തിലും തുല്യ ശക്തികളുടെ പോരാട്ടം തന്നെയായിരുന്നു.

അവിടെ കേരളത്തിന് കിട്ടിയ ഗുണമാണ് അലറി വിളിക്കുന്ന സ്വന്തം കാണികളുടെ മുന്നിൽ കളിക്കാനായത്. എന്തിരുന്നാലും ഗ്രൂപ്പ് സ്റ്റേജിലെ മത്സരത്തിൽ നിന്ന് പാഠം ഉൾകൊണ്ട ബംഗാൾ കടും കല്പിച്ചായിരുന്നു. തുടരെ തുടരെ കേരള ബോക്സിൽ അവർ ആക്രമണം നടത്തി , കേരളവും മോശമാക്കിയില്ല. എന്തിരുന്നാലും കളിയുടെ നിയന്ത്രണം ബംഗാളിന്റെ കൈയിൽ ആയിരുന്ന എന്ന് പറയാം.

ആരും ഗോളടിക്കാത്ത മുഴുവൻ സമയത്തിന് ശേഷം കളി അധിക സമയത്തേക്ക് . അലകടലായ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം എക്സ്ട്രാ ടൈമിന്റെ എഴാം മിനിറ്റിൽ ഒന്നടങ്കം നിശ്ചലമായി. ഗാലറിയിലലയടിച്ചു കൊണ്ടിരുന്ന ആരവങ്ങൾ നിലച്ചു. ബംഗാളിന്റെ 20-ാം നമ്പറുകാരന്റെ ഹെഡർ കേരളത്തിന്റെ സ്വപ്നങ്ങളെ കീറിമുറിച്ചാണ് വലകുലുക്കിയത്. ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് തോറ്റത് പോലെ കേരള ടീമിനും യോഗമില്ല എന്ന് എല്ലാവരും വിചാരിച്ച സമയം.

എന്നാൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ലാത്ത കേരളം ആവേശത്തോടെ തന്നെ പോരടി. ഫലമോ 117-ാം മിനിറ്റിൽ നേടിയ ഹെഡർ ഗോളിലൂടെ മത്സരം സമനിലയിൽ . അവിടെയാണ് ഞാൻ ആദ്യം പറഞ്ഞ കാണികളുടെ പിന്തുണ കൊണ്ടുവന്ന വ്യത്യാസം, അത് കേരള താരങ്ങൾക്ക് നല്കിയ ഊർജവും ബംഗാളിന് നല്കിയ പേടിയും .

ഫൈനലിൽ ഇതുവരെ തോൽപ്പിക്കാൻ പറ്റാത്ത ബംഗാളിനെ പെനാൽറ്റിയിൽ നേരിടുന്നു. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം നെഞ്ചിടിപ്പോടെയാണ് ഓരോ കിക്കും കണ്ടത്. ഇതിനിടയിൽ ബംഗാളിന്റെ രണ്ടാം കിക്ക് ബാറിന് മുകളിലൂടെ പറന്നുയരുമ്പോൾ ശ്വാസം നേരെ കേരളത്തിന്റെ ശ്വാസം നേരെ വീണു എന്ന് പറയാം.

അവസാനം ഗോളിയെ മാറ്റി നോക്കിയെങ്കിലും കേരളത്തിന്റെ അവസാന കിക്ക് തടയാൻ പകരക്കാൻ ബംഗാൻ ഗോളിക്കി ആയില്ല . ആരവങ്ങളും ആർപ്പുവിളികളും കൊണ്ട് തിമിർക്കുന്ന കാണികൾ കേരളം കിരീടം ഏറ്റുവാങ്ങിയ ശേഷമാണ് സ്‌റ്റേഡിയം വിട്ടത്, പെരുന്നാൾ സന്തോഷം കേരളത്തിന് കിട്ടി കഴിഞ്ഞിരിക്കുന്നു.