ഫുട്ബോളിന് വലിയ വേരോട്ടമില്ലാത്ത സ്ഥലങ്ങളിൽ പോലും ലോകകപ്പ് ആവേശങ്ങൾ അലതല്ലുന്നത് നാം കണ്ടിട്ടുണ്ട്. നമ്മുടെ കൊച്ച് കേരളത്തിൽ ഫുട്ബോൾ എന്ന മതത്തിൽ വിശ്വസിച്ച് സിരകളിൽ കാൽപന്ത് കളിയെന്ന ഒറ്റ വികാരത്തിന്റെ കീഴിൽ ഒന്നിക്കുന്ന ജനതയുണ്ട്. അങ്ങനെ ഉള്ള സംസ്കാരത്തിന്റെ മുന്നിൽ സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കാനിറങ്ങുന്ന കേരളത്തിന് എല്ലാ കാര്യങ്ങളും അനുകൂലമായിരുന്നു.പക്ഷെ അവരെ ആ ലക്ഷ്യത്തിലേക്ക് പടനയിക്കാൻ അനുയോജ്യനായ ഒരാൾ വേണമായിരുന്നു ഫുട്ബോൾ പാഠപുസ്തകങ്ങളിൽ കണ്ട് പരിചയിച്ചിട്ടില്ലാത്ത തന്ത്രങ്ങളിൽ വിശ്വസിക്കുന്ന ഒരു പരിശീലകൻ, നേർകണ്ണിലൂടെ മാത്രം കാര്യങ്ങൾ മനസിലാക്കി തന്റെ ശരികളെ വിശ്വസിക്കുന്ന ഒരു മനുഷ്യൻ ആ ടീമിനെ പരിശീലിപ്പിക്കാൻ എത്തി. അതെ കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടത്തിന്റെ കാരണകാരിൽ പ്രധാനി- ബിനോ ജോർജ്.
മലപ്പുറത്ത് പയ്യനാട് സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് മഞ്ചേരി സെന്റ് ജോസഫ് പള്ളിയിലേക്ക് ബിനോ പോകുമായിരുന്നു. മനസ് ശാന്തമാക്കാൻ, പ്രാർത്ഥിക്കാൻ. ഈ ശീലം തുടർന്ന ബിനോ വികാരി ഫാദർ ടോമി കളത്തൂരിനെ പരിചയപ്പെടുകയും പ്രാർത്ഥന സഹായം തേടുകയും ചെയ്തു. സ്റ്റേഡിയത്തിന്റെ അവിടെ നിന്നും 8 കിലോമീറ്റർ അകലെ ആണെങ്കിലും മല്സരമില്ലാത്ത ദിനം രാവിലെ കുർബാന കൂടാനും സമയം കണ്ടെത്തിയിരുന്നു പരിശീലകൻ.
എന്തായാലും കിരീടനേട്ടത്തിന് ശേഷം മഞ്ചേരി പള്ളിയെയും ഫാദർ ടോമിയെയും ബിനോ മറന്നില്ല. കപ്പുമായി ബിനോ പള്ളിയിൽ എത്തി. തന്റെ മനസ് ശാന്തമാക്കാൻ സഹായിച്ച ഇടത്ത് കിരീടം സമര്പ്പിച്ച നന്ദി പറഞ്ഞതിന് ശേഷമാണ് ബിനോ മടങ്ങിയത്.
Read more
ഫൈനലിൽ ഇതുവരെ തോൽപ്പിക്കാൻ പറ്റാത്ത ബംഗാളിനെ പെനാൽറ്റിയിൽ നേരിടുന്നു. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം നെഞ്ചിടിപ്പോടെയാണ് ഓരോ കിക്കും കണ്ടത്. ഇതിനിടയിൽ ബംഗാളിന്റെ രണ്ടാം കിക്ക് ബാറിന് മുകളിലൂടെ പറന്നുയരുമ്പോൾ ശ്വാസം നേരെ കേരളത്തിന്റെ ശ്വാസം നേരെ വീണു എന്ന് പറയാം.അവസാനം ഗോളിയെ മാറ്റി നോക്കിയെങ്കിലും കേരളത്തിന്റെ അവസാന കിക്ക് തടയാൻ പകരക്കാൻ ബംഗാൻ ഗോളിക്കി ആയില്ല . ആരവങ്ങളും ആർപ്പുവിളികളും കൊണ്ട് തിമിർക്കുന്ന കാണികൾ കേരളം കിരീടം ഏറ്റുവാങ്ങിയ ശേഷമാണ് സ്‌റ്റേഡിയം വിട്ടത്, പെരുന്നാൾ സന്തോഷം കേരളത്തിന് കിട്ടി കഴിഞ്ഞിരിക്കുന്നു.