കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ, എന്നിട്ടും സൂപ്പർ കപ്പ് കാണാൻ ആളില്ല; എന്താണ് സംഭവിച്ചത്

ഐഎസ്‌എൽ ടീമുകളും ഐ. ലീഗ് ടീമുകളും മാറ്റുരക്കുന്ന സൂപ്പർ കപ്പ് സ്റ്റേഡിയം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലും നടക്കുമ്പോൾ മത്സരങ്ങൾ കാണാൻ ആൾ എത്തുന്നില്ല എന്ന പരാതിയാണ് ആളുകൾക്ക് ഉള്ളത് . എന്തുകൊണ്ട് മത്സരങ്ങൾ കാണാൻ ആൾ എത്തുന്നില്ല എന്നതിന്റെ കാരണത്തിനും വ്യക്തതയില്ല.

ഇപ്പോൾ നോമ്പുകാലം നടക്കുന്നതിനാലാണ് ആൾ എത്താത്തത് എന്നൊരു വാദമുണ്ട്. അങ്ങനെ പറയുന്നവർ അറിയാൻ ഇതുപോലെ ഒരു നോമ്പുകാലത്താണ് മലപ്പുറത്ത് നിറഞ്ഞു കവിഞ്ഞ ആളുകൾക്ക് മുന്നിൽ മത്സരങ്ങൾ നടന്നത്. കേരളത്തിൽ നിന്നുള്ള രണ്ട ടീമുകൾ കളിക്കുന്ന ടൂർണമെന്റ് ആയിരുന്നിട്ടും ആളുകൾ കുറവാണ്. കേരളത്തിന്റെ ആദ്യമത്സരത്തിൽ 11,562 പേർ എത്തിയിരുന്നു. എന്നാൽ ഇതിലും ആളുകൾ കുറവായിരുന്നു എന്നും പറയുന്നു.

Read more

ഫുട്‍ബോളിനെ സ്നേഹിക്കുന്ന മണ്ണിൽ കളി നടന്നിട്ടും ഈ അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് എങ്കിലും നിറഞ്ഞ് കവിഞ്ഞ ഗാലറി പ്രതീക്ഷിച്ച സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റി. പ്രചാരണം മോശമായിരുന്നു എന്നും, ടിക്കറ്റ് വില കൂടുതൽ ആണെന്നുമൊക്കെ പരാതിയുണ്ട്. എന്തായാലും പ്രതീക്ഷിച്ച വീര്യം സൂപ്പർ കപ്പിന് ഇല്ലെന്ന് സാരം.