ടെൻ ഹാഗിനെ ആയിരുന്നില്ലേ നിനക്ക് കുറ്റം! നിന്റെ സ്വന്തം പോർച്ചുഗൽ പരിശീലകനും നിന്റെ സ്വഭാവം മനസ്സിലായി...റൊണാൾഡോക്ക് എതിരെ ആഞ്ഞടിച്ച് ഇതിഹാസം

സ്വിറ്റ്‌സർലൻഡിനെതിരായ നോക്കൗട്ട് മത്സരത്തിൽ പോർച്ചുഗൽ എത്തിയതോടെ മാനേജർ ഫെർണാണ്ടോ സാന്റോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയത് വലിയ വാർത്ത ആയിരുന്നു. റൊണാൾഡോ ഇല്ലെങ്കിലും ഞങ്ങൾക്ക് ഒന്നും ഇല്ല എന്ന രീതിയിപ്പോൾ ടീം ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് വിജയിച്ചതും.

റൊണാൾഡോ ആദ്യ ഇലവനിൽ ഇല്ലെന്ന് കണ്ടപ്പോൾ, പോർച്ചുഗൽ നായകനും പരിശീലകനും തമ്മിൽ എന്താണ് സംഭവിച്ചതെന്ന് ആശ്ചര്യപ്പെട്ടു ആരാധകരും ഫുട്ബോൾ പണ്ഡിതന്മാരും സോഷ്യൽ മീഡിയയിൽ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായങ്ങൾ പറഞ്ഞു. മാഞ്ചസ്റ്റർ യൂണൈറ്റഡിലെ പോലെ റൊണാൾഡോ ബഞ്ചിൽ ഇരുന്നാൽ ടീം രക്ഷപെടുമെന്നും സോഷ്യൽ മീഡിയയിൽ ട്രോളന്മാർ പറഞ്ഞു.

യുണൈറ്റഡിൽ റൊണാൾഡോയുടെ സഹതാരമായ ഗാരി നെവിൽ റൊണാൾഡോയെ വിമർശിച്ച് രംഗത്ത് എത്തി. സമീപകലത്തായി റൊണാൾഡോയെ ഏറ്റവും കൂടുതൽ വിമര്ഷികുന്ന ആളാണ് നെവിൽ. ഇന്നലെയും അതിന് മാറ്റമുണ്ടായില്ല.

“യുവന്റസിലും മാഞ്ചസ്റ്റർ യുണൈറ്റഡിലുമുള്ള മാനേജറുമാരുടെ ഭാഗത്താണ് തെറ്റെന്ന് റൊണാൾഡോ പറയും, ഇത് റൊണാൾഡോയെ 8 വർഷത്തോളമായി അറിയാവുന്ന പരിശീലകനാണ്. ആയാലും ചെയ്യുന്നത് തെറ്റാണോ? റൊണാൾഡോ അഹങ്കാരം കുറക്കണം.”

“ക്രിസ്റ്റ്യാനോ റൊണാൾഡോ കാണിക്കുന്ന പ്രവർത്തികൾ ശരിയല്ല എന്നറിയാവുന്ന ആരാധകരുണ്ട്. എന്നാൽ അവർ അത് പറയുന്നില്ല. റൊണാൾഡോ അവരിൽ നിന്നെങ്കിലും ആ സത്യം മനസിലാക്കണം . അല്ലെങ്കിൽ കരിയറിന്റെ അവസാനം വലിയ ദുരന്തമായിരിക്കും.”

എന്തായാലും റൊണാൾഡോ ഇല്ലട്ടജാ ടീമാണ് കൂടുതൽ കരുത്തർ എന്നതാണ് ആരാധകരും ഇന്നലത്തെ മത്സരത്തോടെ വിലയിരുത്തുന്നത്.