'ഞങ്ങൾ ഒരു മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റല്ല': നെയ്മറിനെ പൂർണ്ണമായും നിരസിച്ച് ബ്രസീൽ ക്ലബ്

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അലങ്കരിക്കപ്പെട്ട കളിക്കാരിൽ ഒരാളാണ് നെയ്മർ. എന്നാൽ മുൻ പിഎസ്ജി, ബാഴ്‌സലോണ താരത്തിൻ്റെ കരിയറിൽ ഉടനീളം പരിക്കുകൾ പിന്നലെ കൂടിയിട്ടുണ്ട്. എസിഎൽ പരിക്കിൽ നിന്ന് നെയ്മർ അടുത്തിടെ തിരിച്ചെത്തിയിരുന്നുവെങ്കിലും മറ്റൊരു പരുക്ക് തിരിച്ചടി അദ്ദേഹത്തെ കുറച്ച് ദിവസത്തേക്ക് കൂടി പിച്ചിൽ നിന്ന് മാറ്റി നിർത്തുന്നു. അൽ ഹിലാലിലേക്കുള്ള അദ്ദേഹത്തിൻ്റെ ഏറെ കൊട്ടിഘോഷിച്ച നീക്കം മുതൽ, നെയ്മറെ പിച്ചിൽ അധികം ആരാധകർ കണ്ടിട്ടില്ല. കാരണം പരിക്കുകൾ അദ്ദേഹത്തെ പരിമിതമായ പ്രകടനങ്ങളിൽ ഒതുക്കി നിർത്തി.

ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള ഇൻ്റർ മയാമിയിലേക്ക് നെയ്മർ മാറുന്നു എന്ന വാർത്ത ഇതിനിടയിൽ പ്രചരിച്ചിരുന്നു. അതേസമയം ബ്രസീലിലേക്ക് തിരിച്ചുപോകാനും ആലോചിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സമീപ ഭാവിയിൽ നെയ്മറെ സൈൻ ചെയ്യാനുള്ള സാധ്യതകൾ ബ്രസീലിയൻ ക്ലബ് പാൽമിറസ് പ്രസിഡൻ്റ് ലീല പെരേര തള്ളിക്കളഞ്ഞു. ഫാബ്രിസിയോ റൊമാനോ ഉദ്ധരിച്ചത് പോലെ, “നെയ്മർ പാൽമിറാസിൽ ചേരില്ല; ഈ ക്ലബ് ഒരു മെഡിക്കൽ ഡിപ്പാർട്ടുമെന്റല്ല. എനിക്ക് ഉടൻ ചേരാൻ കഴിയുന്ന ഒരാളെ വേണം, പരിശീലകൻ ആഗ്രഹിക്കുന്നുവെങ്കിൽ നാളെ കളിക്കാൻ തയ്യാറായ ഒരാൾ.”

നെയ്മർ അടുത്തിടെ മയാമിയിൽ ഒരു മാൻഷൻ വാങ്ങിയിരുന്നു. ഇത് അദ്ദേഹം എംഎൽഎസിലേക്ക് അടുക്കുന്നു എന്ന അഭ്യൂഹത്തിന് ആക്കം കൂട്ടി. എന്നാൽ എംഎൽഎസ് റോസ്റ്റർ നിയമങ്ങൾ ചൂണ്ടിക്കാട്ടി ഇൻ്റർ മയാമി കോച്ച് ജെറാർഡോ ടാറ്റ മാർട്ടിനോ അത്തരം സാധ്യതകളെ നിരസിച്ചു. ഗോൾ റിപ്പോർട്ട് ചെയ്ത വാർത്തയിൽ അദ്ദേഹം പറഞ്ഞു: “അത് ഒരു അനന്തരഫലവും ഉണ്ടാക്കില്ല, എന്നാൽ MLS ന് എന്തെങ്കിലും നിയമം ഉണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും? നിയമങ്ങൾ കർശനമാണ്, എംഎൽഎസ് മാറ്റാൻ തീരുമാനിച്ചില്ലെങ്കിൽ അത് ലംഘിക്കാനാവില്ല.”