ഇവന്മാരെ ഈ മെസി എന്ത് ചെയ്തു, മെസിക്കിട്ട് പണിയുമായി വന്ന മെക്സിക്കൻ ആരാധകരെ നേരിട്ട് അര്ജന്റീന; ഇരുരാജ്യങ്ങൾക്കും നാണക്കേട്

അർഗാന്റിനാക്കും മെക്സികോക്കും ഇന്നും ലോകകപ്പിൽ ഏറ്റവും നിർണായക മത്സരമാണ് ണ്. അർഗാന്റിനയെ സംബന്ധിച്ച് തൊട്ടാൽ അവരുടെ ലോകകപ്പ് യാത്ര ഇന്ന് അവസാനിക്കും. എന്നാൽ ബുധനാഴ്ച രാത്രി ഖത്തറിൽ “f*** മെസ്സി” എന്ന മുദ്രാവാക്യം മുഴങ്ങിയതിനെ തുടർന്ന് എതിരാളികളായ അർജന്റീനയുടെയും മെക്സിക്കോയുടെയും ആരാധകരും ഏറ്റുമുട്ടി.

വിവിധ ടീമുകൾ ഒത്തുചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഖത്തരി തലസ്ഥാനത്തെ ഫിഫയുടെ ഫാൻ സോണുകളിലൊന്നായ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ, തങ്ങളുടെ രാജ്യത്തിന്റെ ജേഴ്സികൾ അണിഞ്ഞെത്തിയ ഇരു രാജ്യത്തിന്റെയും ആരാധകർ പരസ്പരം പോർവിളികൾ നടത്തി ഏറ്റുമുട്ടി. ഇതിനിടയിൽ മെക്സിക്കൻ ആരാധകർ മെസിയെ ട്രോളിയതോടെയാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് പറയാം.

അർജന്റീന ലോകകപ്പ് ഫേവറിറ്റുകളിലൊന്നായിട്ടും, സൗദി അറേബ്യയോട് തോൽവി ഏറ്റുവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് അർഗാന്റിന ട്രോളുകൾക്ക് ഇരയായത്. എന്തായാലും സംഘർഷത്തിൽ നിരവധി ആരാധകർക്കാണ് പരിക്കേറ്റതെന്ന് പുറത്ത് വരുന്ന റിപോർട്ടുകൾ പറയുന്നു.

Read more

മത്സരത്തിന് മുമ്പ് തന്നെ ചൂട് ആരാധകർ ഏറ്റെടുത്തു എന്നാണ് ഇതൊക്കെ കാണിക്കുന്നത്.