ആ മത്സരം തോറ്റപ്പോൾ നെയ്മർ എന്റെ അടുത്ത് വന്നിട്ട് അങ്ങനെ പറഞ്ഞു, വലിയ ഷോക്കായി അത്; വെളിപ്പെടുത്തി റോഡ്രിഗോ

2022 ഫിഫ ലോകകപ്പിൽ ഡിസംബർ 2ന് കാമറൂണിനെതിരെ 1-0ന് തോറ്റതിന് ശേഷമാണ് നെയ്മർ ജൂനിയർ തനിക്ക് പിന്തുണയുമായി എത്തിയതെന്ന് ബ്രസീൽ ഫോർവേഡ് റോഡ്രിഗോ ഗോസ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ബ്രസീൽ തോറ്റതിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനം കേട്ട ആളാണ് റോഡ്രിഗോ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ബ്രസീലിന്റെ രണ്ടാം നിര എന്ന് വിശേഷിപ്പിക്കാവുന്ന ടീമാണ് കാമറൂണിന് എതിരെ ഇറങ്ങിയത്. മത്സരത്തിൽ ഒരുപാട് നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അത് ഒന്നും ഗോളുകളാക്കി മാറ്റാൻ ടീമിനായില്ല. അതിനാൽ തന്നെ അവസാന നനിമിഷം വാഴാനിയ ഗോളിൽ ടീം തോറ്റു.

സെർബിയയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റ ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ആഫ്രിക്കൻ ടീമിനെതിരെ കളിച്ചില്ല. എന്നിരുന്നാലും, കളി കാണാൻ അദ്ദേഹം ഉണ്ടായിരുന്നു. 54 മിനിറ്റിന് ശേഷം സുബ്സ്ടിട്യൂറ്റ് ചെയ്യപ്പെട്ട റോഡ്രിഗോ, ഗെയിമിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ താരം തന്നോട് പറഞ്ഞത് പങ്കിട്ടു (ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് വഴി):

“മത്സരത്തിന് മുമ്പ് നെയ്മർ എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി: എനിക്ക് പിന്തുണ നല്കാൻ അദ്ദേഹം ശ്രദ്ധിച്ചു, അദ്ദേഹം എനിക്ക് എന്റെ അധ്യാപകനാണ്. അയാളോട് കൂട്ടി കളിക്കാൻ പറ്റിയത് എനിക്ക് ഒരു ഭാഗ്യമാണ്.”

Read more

“മത്സരത്തിനൊടുവിൽ അദ്ദേഹം എന്നെ അഭിനന്ദിക്കുകയും തോൽവി വകവയ്ക്കാതെ നന്നായി കാലിക്കൻ പറയുകയും ചെയ്തു. ആ മത്സരത്തിൽ എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കരുതെന്നും അത് പിന്നിൽ ഉപേക്ഷിച്ച് മുന്നോട്ട് നോക്കണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.