മെസിയുടെ അംഗരക്ഷകനെന്നും നിഴലെന്നും എന്നെ വിളിച്ചത് ആരാണ്, മെസിയെ നിഴൽ പോലെ നോക്കുന്നതിൽ കാരണം ഒന്ന് മാത്രം; വെളിപ്പെടുത്തി റോഡ്രിഗോ

കളിക്കളത്തിൽ ലയണൽ മെസ്സിയെ സംരക്ഷിക്കുന്നതിൽ അർജന്റീന താരം റോഡ്രിഗോ ഡി പോൾ പലപ്പോഴും പ്രശസ്തി നേടിയിട്ടുള്ള ആളാണ്. മെസിയെ ആരെങ്കിലും ആക്രമിക്കാനെത്തിയാൽ തടയാനെത്തുന്ന അവരെ തിരിച്ചാക്രമിക്കുന്ന റോഡ്രിഗോയെ നമ്മൾ പല തവണ കണ്ടിട്ടുണ്ട്.

മെസ്സിയെയും ഡിപോളിനെയും കുറിച്ചുള്ള മീമുകൾ സോഷ്യൽ മീഡിയയും ഡിജിറ്റൽ മീഡിയയും ഏറ്റെടുത്തു. അർജന്റീന ക്യാപ്റ്റന്റെ അംഗരക്ഷകൻ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത്. അതുമായി ബന്ധപ്പെട്ട് താരം പറയുന്നത് ഇങ്ങനെ (എക്‌സ്‌പ്രസ് വഴി):

“ഞാൻ ലിയോയെ വളരെ ശ്രദ്ധിക്കും. അവനും അങ്ങനെയാണ്, ഞങ്ങള് രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. എന്റെ കൂട്ടുകാരുമൊത്താണ് ഞാൻ നല്ല സമയം കൂടുതലും ചിലവഴിക്കുന്നത്. ”

Read more

ഡി പോൾ പോലെയുള്ള ഒരു അദ്ധ്വാനശീലനായ ഒരു കളിക്കാരൻ ലയണൽ മെസ്സിയെ തന്റെ പ്രതിരോധ ജോലിഭാരം കുറയ്ക്കാനും ആക്രമണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. മാത്രമല്ല ടീമിലെ ഏറ്റവും കരുത്തനായ താരത്തിന് അത്തരം ജോലികൾ എളുപ്പമാണ്.