എന്തിനായിരുന്നു അപമാനിക്കാൻ ആയിരുന്നോ അവാർഡ്, മോശം പ്രകടനത്തിലും അവാർഡ് കിട്ടിയതിൽ ഞെട്ടി കെവിൻ ഡി ബ്രൂയിൻ; ഫിഫക്ക് എതിരെ വിമർശനം

ബുധനാഴ്ച കാനഡയ്‌ക്കെതിരായ ലോകകപ്പ് വിജയത്തിൽ ബെൽജിയം താരം കെവിൻ ഡി ബ്രൂയ്‌നെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തതിന് ശേഷം താരത്തിന് തന്നെ അതിൽ ആശങ്ക കുഴപ്പം ഉണ്ടായി. തനിക്ക് ട്രോഫി നൽകിയത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നാണ് താരം മത്സരശേഷം പ്രതികരിച്ചത്.

ആദ്യ പകുതിയിൽ മിച്ചി ബാറ്റ്‌ഷുവായിയുടെ ഗോളിൽ ബെൽജിയം 1-0 ന് വിജയിച്ചപ്പോൾ ഡി ബ്രുയ്‌നെ മത്സരത്തിൽ താൻ സാധാരണ ഉണ്ടാക്കുന്ന ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല എന്നത് വ്യക്തമായിരുന്നു. കളിക്കളത്തിൽ  അസ്വസ്ഥത പ്രകടിപ്പിച്ച താരം എന്തായാലും അവാർഡ് കിട്ടിയപ്പോൾ ആശ്ചര്യത്തോടെയാണ് അത് സ്വീകരിച്ചത്.

“ഞാൻ ഒരു മികച്ച കളി കളിച്ചതായി എനിക്ക് തോന്നുന്നില്ല. എന്തുകൊണ്ടാണ് എനിക്ക് ട്രോഫി ലഭിച്ചതെന്ന് എനിക്കറിയില്ല. ഒരു പക്ഷേ എന്റെ പേരുകൊണ്ട് ആകാം ഇത്,” മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ പറഞ്ഞു.

“ഞങ്ങൾ ഒരു ടീമെന്ന നിലയിൽ വേണ്ടത്ര നന്നായി കളിച്ചില്ല, ഞാൻ ഒന്നും ചെയ്തില്ല മത്സരത്തിൽ. ഭാഗ്യം കൊണ്ട് മാത്രമാണ് മത്സരം ജയിച്ചത്.” 1986 ന് ശേഷമുള്ള അവരുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ അൽഫോൻസോ ഡേവീസിന്റെ പെനാൽറ്റി നഷ്ടമായത് ഉൾപ്പെടെ നിരവധി അവസരങ്ങൾ കാനഡ പാഴാക്കി.

Read more

മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് കാനഡ തന്നെ ആയിരുന്നു എങ്കിലും മികച്ച ഫിനീഷറുടെ അഭാവം അവരെ ചതിച്ചപ്പോൾ പരിചയസമ്പത്ത് കൊണ്ട് മാത്രമാണ് ബെൽജിയം വിജയിച്ചത്.