രാജാവും സുൽത്താനും ഒരേ കുപ്പായത്തിൽ കളിക്കുമോ; ആവശ്യവുമായി പ്രമുഖ താരം; ആവേശത്തിൽ ഫുട്ബോൾ പ്രേമികൾ

ഫുട്ബോൾ ലോകത്തിലെ രണ്ട്‌ വൈര്യകല്ലുകൾ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും, ലയണൽ മെസിയും. ഇരുവരും വർഷങ്ങളോളം ലോക ഫുട്ബോളിനെ മറ്റുള്ള കായികങ്ങളിൽ നിന്നും ഉന്നതിയിൽ എത്തിച്ചവരാണ്. 20 വർഷങ്ങൾ കൊണ്ട് വലിയ രീതിയിൽ ഉള്ള ആരാധക കൂട്ടത്തെ സൃഷ്ടിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇരുവരും തങ്ങളുടെ അവസാന ഫുട്ബോൾ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ലയണൽ മെസി അമേരിക്കൻ ലീഗിലും റൊണാൾഡോ സൗദി ലീഗിലുമാണ് ഇപ്പോൾ മത്സരിക്കുന്നത്. ക്രിസ്റ്റിനാനോയുടെ ഉറ്റ സുഹൃത്തും കൂടെ കളിച്ചിട്ടുള്ള താരവുമായ പെഡ്രോ മെൻറ്സ് തന്റെ അഭിപ്രായം രേഖപെടുത്തിയിരിക്കുകയാണ്.

പെഡ്രോ മെൻറസിന്റെ വാക്കുകൾ ഇങ്ങനെ:

” ഫുട്ബോൾ രാജാക്കന്മാരായ മെസിയും റൊണാൾഡോയും ഒരു ലീഗിൽ കളിക്കണം എന്നാണ് എന്റെ അഭിപ്രായം. ക്രിസ്റ്റ്യാനോ ഇന്റർ മിയാമിയിലേക് പോകുന്നതായിരിക്കും കൂടുതൽ നല്ലത്. അങ്ങനെ ആണെങ്കിൽ ആരാധകരെ സംബന്ധിച്ച് അതൊരു ഗംഭീര വിരുന്നായിരിക്കും ലഭിക്കുക. അതോടൊപ്പം അമേരിക്കൻ ഫുട്ബോളിന് അതൊരു മുതൽ കൂട്ടും ആയിരിക്കും. ഒരു പക്ഷെ ഭാവിയിൽ അത് സംഭവിച്ചേക്കാം. പക്ഷെ നിലവിൽ ഇപ്പോൾ അത് സംഭവിക്കാൻ ഉള്ള സാദ്ധ്യതകൾ വളരെ കുറവ് ആണ്” ഇതാണ് മെൻറ്സ് പറഞ്ഞത്.

Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടനെ ഒന്നും വിരമിക്കാൻ ഉള്ള സാധ്യത ഇല്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. കുറച്ച് നാൾ കൂടെ അദ്ദേഹം സൗദി ക്ലബ്ബിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇനി വേറെ ഒരു ക്ലബ്ബിലേക്ക് ചേക്കേറാൻ ക്രിസ്റ്റ്യാനോ താല്പര്യപെടുന്നില്ല. പോർച്ചുഗൽ ക്ലബായ സ്പോർട്ടിങിൽ വെച്ച് കൊണ്ട് വിരമിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്ന് നേരത്തെ തന്നെ റിപ്പോട്ടുകൾ ഉണ്ടായിരുന്നു. ലയണൽ മെസി നിലവിൽ ഇന്റർമിയാമി ക്ലബിന് വേണ്ടിയാണു കളിക്കുന്നത്. അദ്ദേഹവും വേറെ ക്ലബ്ബിലേക്ക് പോകാൻ ഉള്ള സാധ്യത കുറവാണ്‌. തന്റെ അവസാന ക്ലബ് അത് ഇന്റർ മിയാമി ആയിരിക്കും എന്ന് നേരത്തെ തന്നെ മെസി പറഞ്ഞിട്ടുണ്ട്.