ഏഷ്യന്‍ ഗെയിംസ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന് പങ്കെടുക്കാനാകാത്തതിനോട് പ്രതികരിച്ച് മുന്‍ അത്ലറ്റ് അഞ്ജു ബോബി ജോര്‍ജ്. ഷൂസിന് വലുപ്പമില്ല, പാന്റ്‌സിന് ഇറക്കമില്ല തുടങ്ങിയ കാരങ്ങളാലാണ് ഇന്ത്യന്‍ വോളിബോള്‍ ടീമിന് ഈ ദുര്‍വിധി സംഭവിച്ചത്. ടെയ്ലര്‍മാരൊന്നുമുണ്ടാവില്ലെന്നും താരങ്ങള്‍ തന്നെയാണ് പരസ്പരം അളവെടുക്കുന്നതെന്നും അതിനാലാണ് ഇത് സംഭവിക്കുന്നതെന്നും അഞ്ജു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ വോളിബോള്‍ ടീമിനു മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാനായില്ലെന്ന കാര്യം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ സംഭവിക്കുന്നതിനു ഒരു കാരണമുണ്ട്. ടെയ്ലര്‍മാരൊന്നുമുണ്ടാവില്ല, താരങ്ങള്‍ തന്നെയാണ് പരസ്പരം അളവെടുക്കുന്നത്. മെഷര്‍മെന്റ് എടുക്കണമെന്ന് നിര്‍ദേശം കിട്ടും, അങ്ങോട്ടുമിങ്ങോട്ടും അളവെടുത്തു നല്‍കും.
ഞാന്‍ അടുത്തയാളുടെ എടുക്കും, അയാള്‍ മറ്റൊരാളുടെ എടുക്കും. അപ്പോള്‍ നമുക്ക് സങ്കല്‍പ്പിക്കാമല്ലോ ഷൂസും പാന്റ്‌സും പാകമാകുമോ എന്ന്. ഇപ്രാവശ്യവും അങ്ങനെയാണ് സംഭവിച്ചത്. ടെയ്ലറെടുക്കേണ്ട ജോലി താരങ്ങളെടുത്താല്‍ ഇങ്ങനെയിരിക്കും.
Read more
ടീമംഗങ്ങള്‍ക്ക് സ്വയം അളവറിയാന്‍ സാധ്യതയില്ല, അപ്പോള്‍ കോച്ചുമാരുള്‍പ്പെടെ ടെയ്ലര്‍മാരുടെ ജോലിയെടുക്കും. ശേഷം ഫെഡറേഷന് കൊടുക്കും, അവര്‍ മാനുഫാക്ച്ചറിനു കൈമാറും. അങ്ങനെയാണ് സംഭവിക്കുക. ഇത്തവണ വോളി ടീമിനു പണികിട്ടി- അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.