ലോക ബാഡ്മിന്റണില്‍ ഇന്ത്യയ്ക്കായി വെങ്കലമണിഞ്ഞ് എച്ച് എസ് പ്രണോയ്; മെഡല്‍ നേടുന്ന ആദ്യ മലയാളി; ചരിത്രം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി വെങ്കലമണിഞ്ഞ് എച്ച് എസ് പ്രണോയ്. സെമിയില്‍ തായ്ലന്‍ഡ് താരം കുന്‍ലവട്ട് വിദിത്സനോട് പൊരുതിത്തോറ്റു. സ്‌കോര്‍: 21-18, 13-21, 14-21. ആദ്യ ഗെയിം 24 മിനിറ്റില്‍ സ്വന്തമാക്കിയ പ്രണോയ്ക്ക് അടുത്ത രണ്ട് ഗെയിമും പിഴച്ചു. തായ് താരം ഉജ്വല തിരിച്ചുവരവിലൂടെ മത്സരം കൈക്കലാക്കുകയായിരുന്നു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന അഞ്ചാമത്തെ പുരുഷതാരമാണ് മലയാളി കൂടിയായ എച്ച് എസ് പ്രണോയ്. ആര്‍ക്കും സ്വര്‍ണമില്ല. വനിതകളില്‍ പി വി സിന്ധുമാത്രമാണ് ലോകകിരീടം നേടിയിട്ടുള്ളത്. പുരുഷ സിംഗിള്‍സില്‍ രണ്ടുവര്‍ഷംമുമ്പ് ഫൈനലില്‍ കടന്ന കിഡംബി ശ്രീകാന്ത് തോറ്റു.

Read more

സെമിയില്‍ തുടക്കത്തില്‍ തിളങ്ങിയ ഒമ്പതാംറാങ്കുകാരനായ പ്രണോയ് പിന്നീട് മുന്നേറ്റം നിലനിര്‍ത്താനായില്ല. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ മലയാളികൂടിയാണ് എച്ച് എസ് പ്രണോയ്.