വിനേഷ് ഫോഗട്ടിന് പണി കൊടുത്തത് സഞ്ജയ് സിങ്ങോ? താരം ഡൽഹി കോടതിയെ സമീപിച്ചു; അമ്പരന്ന് ഇന്ത്യൻ ജനത

ഈ വർഷം നടക്കുന്ന പാരീസ് ഒളിമ്പിക്സിൽ സംഭവബഹുലമായ കാര്യങ്ങൾക്കാണ്‌ ലോകം സാക്ഷ്യം വഹിക്കുന്നത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല് ക്യാറ്റഗറിയിൽ വിനേഷ് ഫോഗാട്ടിന് ഫൈനലിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഭാരപരിശോധനയിൽ ബെയ്‌സ് വെയിറ്റിനേക്കാൾ 100 ഗ്രാം കൂടുതൽ ആണെന്ന് കണ്ടെത്തിയതോടെ താരത്തിന് ഫൈനലിൽ നിന്നും അയോഗ്യയാക്കി. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ദേശീയ ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ്ങിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ചെയ്യ്ത വ്യക്തിയാണ് സൻജയ്‌ സിങ്. അദ്ദേഹം എന്തിനാണ് ഒളിമ്പിക് വില്ലേജിൽ എത്തിയിരിക്കുന്നത് എന്നാണ് വിനേഷ് ഫോഗട്ടിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ പുറത്താക്കിയതുമായി ബന്ധമുണ്ടെന്നാണ് വിനേഷ് കോടതിയിൽ പറഞ്ഞത് . 2023 ഇൽ നടന്ന ഡബ്ലിയുഎഫ്ഐ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നു പറഞ്ഞുകൊണ്ട് വിനേഷ് ഫോഗാട്ടും ബജ്രംഗ പൂനിയും കോടതിയിൽ ഹർജി നൽകിയിരുന്നു.

സസ്‌പെൻഡ് ചെയ്യ്ത വ്യക്തി അവിടേക്ക് വരുന്നത് എന്തിനാണെന്ന് ചോദിച്ചു കൊണ്ട് പല പ്രമുഖരും രംഗത്തും എത്തിയിരുന്നു. എന്നാൽ സഞ്ജയ് സിംഗിന്റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചത്, ഒളിമ്പിക് വില്ലേജിൽ ഇന്ത്യൻ ഗുസ്‌തി അധികൃതരുമായി അദ്ദേഹം ചർച്ച നടത്തുകയാണെന്നും, വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ എന്ത് തീരുമാനം ആണ് എടുക്കേണ്ടത് എന്നുള്ള കര്യങ്ങളുമായി ബന്ധപ്പെട്ടാണ് താൻ അവിടേക്ക് വന്നത് എന്നാണ് കോടതിയിൽ പറഞ്ഞത്. വരും ദിവസങ്ങളിൽ കോടതി വിധി ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.