ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ, സ്വീകരണ സമ്മേളനം ഒഴിവാക്കി; വിവാദം

ഒളിമ്പിക്സ് വെങ്കല മെഡൽ നേടിയ സന്തോഷത്തിലൊക്കെ നാട്ടിലെത്തിയ പി ആർ ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സർക്കാർ. കായിക- വിദ്യാഭ്യസ വകുപ്പുകൾ തമ്മിലുള്ള തമ്മിലടി കാരണമാണ് ഇതിഹാസ താരത്തിന്റെ സ്വീകരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. മന്ത്രി ശിവൻകുട്ടിയാണ് ശ്രീജേഷിന്റെ സംസ്ഥാനത്തേക്കുള്ള യാത്രയിൽ സ്വീകരണം മാറ്റിവെച്ചതായി അറിയിച്ചത്.

കേരളത്തിന്റെ അഭിമാനം ലോകത്തിന് മുന്നിൽ വിളിച്ചുയർത്തിയ ശ്രീജേഷിന് ശനിയാഴ്ചയാണ് സ്വീകരണം അറിയിച്ചത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണം പരിപാടി മാറ്റിവെക്കുന്നു എന്നാണ് ശ്രീജേഷിന് നൽകിയ വിശദീകരണം. വകുപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ ഈ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.

വിദ്യാഭ്യസ വകുപ്പ് തങ്ങളോട് ആലോചിക്കാതെ പരിപാടി മാറ്റിയതിൽ കായിക വകുപ്പ് നിരാശയിലാണ്. . പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ്‌ ഡയറക്ടറാണ് ശ്രീജേഷ്. അതേസമയം പരിപാടി മാറ്റിയതിൽ തനിക്ക് നിരാശ ഇല്ലെന്നും എപ്പോൾ വേണമെങ്കിലും പറഞ്ഞാൽ മതിയെന്നുമാണ് ശ്രീജേഷ് പറഞ്ഞത്.

അതേസമയം ഒളിമ്പ്യൻ ശ്രീജേഷിനോട് കാണിച്ച അപമര്യാദക്ക് എതിരെ വിവാദം ശക്തമാണ്.