തലക്കിടിയേറ്റു, പ്രശസ്ത ഐറിഷ് ബോക്സർ ജോൺ കൂണി അന്തരിച്ചു

പ്രശസ്ത ഐറിഷ് ബോക്സർ ജോൺ കൂണി മരിച്ചു. കഴിഞ്ഞ ശനിയാഴ്ച അൾസ്റ്റർ ഹാളിൽ വെൽഷ്മാൻ നഥാൻ ഹോവെൽസിനോടുള്ള മത്സത്തിൽ തോറ്റതിന് ശേഷം ഗുരുതരമായ പരിക്ക് അദ്ദേഹത്തിന് സംഭവിച്ചിരുന്നു. തുടർന്ന് ജോൺ കൂണിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

മത്സരത്തിന്റെ ഒൻപതാം റൗണ്ട് ആയപ്പോൾ ഇൻട്രാക്രീനിയൽ രക്തശ്രാവം ഉണ്ടാകുകയും മത്സരം നിർത്തി വെക്കുകയും ചെയ്യ്തു. തുടർന്ന് കൂണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സെൽറ്റിക് സൂപ്പർ-ഫെതർവെയ്റ്റ് കിരീടത്തിനുള്ള അദ്ദേഹത്തിൻ്റെ ആദ്യ പോരാട്ടമായിരുന്നു ഇത്.

പ്രസ്സ് റിലീസിൽ കുടുംബം പറഞ്ഞത് ഇങ്ങനെ:

” ഒരാഴ്‌ച ജീവനുവേണ്ടി പോരാടിയ ജോൺ കൂണി അന്തരിച്ചുവെന്ന് പൂർണ്ണ ദുഖത്തോടെ ഞങ്ങൾ പറയുന്നു. ജോണിൻ്റെ ജീവൻ രക്ഷിക്കാൻ അക്ഷീണം പ്രയത്നിച്ച ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിലെ ജീവനക്കാർക്കും പ്രാർത്ഥന അറിയിച്ചവർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു”

2023 നവംബറിൽ ഡബ്ലിനിൽ ലിയാം ഗെയ്‌നറിനെതിരെ നേടിയ വിജയത്തോടെ കൂണി കിരീടം നേടിയെങ്കിലും കൈക്ക് പരിക്കേറ്റ് ഒരു വർഷം റിങ്ങിൽ നിന്ന് പുറത്തായിയിരുന്നു.