ഹോക്കി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ക്ക് ഒഡിഷ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും ആത്മവിശ്വാസവും കേരളം മാതൃകയാക്കണമെന്ന് ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. ലോകോത്തരമായ മികവും പ്രതിഭയുമുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞാലേ നമ്മുടെ നാടിനും ഒളിമ്പിക് വേദിയില്‍ സാന്നിദ്ധ്യം അറിയിക്കാനാകൂ എന്ന് ശ്രീജേഷ് പറഞ്ഞു.
‘ഹോക്കി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ക്ക് ഒഡിഷ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും ആത്മവിശ്വാസവും കേരളം മാതൃകയാക്കണം. ഹോക്കിയില്‍ ലോക കപ്പും ചാമ്പ്യന്‍സ് ട്രോഫിയും ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ ഒഡിഷയില്‍ നടത്താനായത് സര്‍ക്കാരിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ്. ഈ മത്സരങ്ങളൊക്കെ കാണാന്‍ സ്റ്റേഡിയത്തിലേക്ക് സര്‍ക്കാര്‍ കൂട്ടിക്കൊണ്ടു വന്നത് സ്‌കൂള്‍ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയുമാണ്. കുട്ടികളുടെ കണ്‍മുന്നില്‍ ലോകനിലവാരമുള്ള കളികളും കളിക്കാരും വരുമ്പോള്‍ അവര്‍ ആ ഗെയിമിലേക്ക് തീര്‍ച്ചയായും ആകര്‍ഷിക്കപ്പെടും.’
Read more
‘ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നത് ഒന്നാംലോക രാജ്യങ്ങളാണ്. അത്രമേല്‍ ലോകോത്തരമായ മികവും പ്രതിഭയുമുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ കഴിഞ്ഞാലേ നമ്മുടെ രാജ്യത്തിനും ഒളിമ്പിക് വേദിയില്‍ സാന്നിദ്ധ്യം അറിയിക്കാനാകൂ. അതിന് അടിസ്ഥാനതലം മുതല്‍ മാറ്റങ്ങളുണ്ടാകണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ കായികരംഗത്ത് ഇപ്പോഴുമത് പൂര്‍ണമായിട്ടില്ല.’ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീജേഷ് പറഞ്ഞു.