"അർഷാദിന്റെ ദിവസം ആയിരുന്നു ഇന്നലെ"; നീരജ് ചോപ്ര പറയുന്നതിൽ ആവേശം കൊണ്ട് ഇന്ത്യൻ ആരാധകർ

പാരീസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി മേൽ നേടി. ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇത്തവണത്തെ ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവായത് പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏക സ്വർണ മെഡൽ നേടിയ താരമായിരുന്നു നീരജ് ചോപ്ര. ഇത്തവണ താരത്തിന് രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. നീരജ് ചോപ്ര 89.45 മീറ്റർ എറിഞ്ഞാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പാകിസ്ഥാൻ താരമായ അർഷാദ് നദീം 92.97 മീറ്റർ എറിഞ്ഞ പുതിയ റെക്കോർഡ് ആണ് കരസ്ഥമാക്കിയത്. അർഷാദിനെ അഭിനന്ദിച്ച് നീരജ് ചോപ്ര സംസാരിക്കുകയും ചെയ്യ്തു.

നീരജ് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ:

“2016 മുതൽ ഞാൻ അർഷാദിനെതിരെ മത്സരിക്കുന്നു, എന്നാൽ ഇതാദ്യമായാണ് ഞാൻ അർഷാദിനോട് തോൽക്കുന്നത്. പക്ഷെ നമ്മൾ ക്രെഡിറ്റ് നൽകേണ്ടിടത്ത് ക്രെഡിറ്റ് കൊടുക്കണം. ഇത് നേടുവാനായി അർഷാദ് ശരിക്കും കഠിനാധ്വാനം ചെയ്തിട്ടുണ്ട് അതിന്റെ ഫലം അവന് ലഭിച്ചു. ഇന്നലത്തെ രാത്രിയിൽ എന്നെക്കാൾ മികച്ച് നിന്നത് അവനായിരുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ” നീരജ് പറഞ്ഞു.

അടുപ്പിച്ച് രണ്ട് ഒളിമ്പിക്സുകളിൽ സ്വർണ മെഡൽ നേടുക എന്ന ലക്ഷ്യമായിരുന്നു നീരജിനു ഉണ്ടായിരുന്നത്. എന്നാൽ അതിനു സാധിക്കാതെ രണ്ടാം സ്ഥാനം കരസ്ഥമാകാനേ സാധിച്ചൊള്ളു. നീരജ് എറിഞ്ഞ 6 ത്രോയിൽ അഞ്ചെണ്ണവും ഫൗൾ ആയിരുന്നു. തന്റെ രണ്ടാമത്തെ ത്രോയിലാണ് താരം 89.45 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയത്. ഇതോടെ ഒളിമ്പിക്സിൽ ഇന്ത്യ 64 ആം സ്ഥാനത്ത് ആണ് നിലകൊള്ളുന്നത്.