വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് സാനിയ മിര്‍സ; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാമില്‍ ബൊപ്പണ്ണയ്‌ക്കൊപ്പം ഇറങ്ങും

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നിസില്‍ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സില്‍ മല്‍സരിക്കും. 2022 സീസണോടെ വിരമിക്കാനൊരുങ്ങിയ സാനിയ തീരുമാനം പിന്‍വലിച്ചാണ് ഓസ്‌ട്രേലിയയില്‍ മല്‍സരിക്കാനെത്തുന്നത്.

രോഹന്‍ ബോപ്പണ്ണയാണ് സാനിയക്കൊപ്പം മല്‍സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. 2021 വിംമ്പിള്‍ഡനിലാണ് സാനിയ-ബൊപ്പണ്ണ സഖ്യം അവസാനമായി ഒന്നിച്ചുമല്‍സരിച്ചത്. റിയോ ഓളിംപിക്‌സിലും സാനിയ ബൊപ്പണ്ണ സഖ്യം ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിരുന്നു.

വനിത ഡബിള്‍സിലും സാനിയ മിര്‍സ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മല്‍സരിക്കും. 25ാം റാങ്കിലുള്ള സാനിയയ്ക്ക് 11ാം റാങ്കിലുള്ള കസഖ്സ്ഥാന്‍ താരം അന്ന ഡാനിലിനയാണ് ഡബിള്ഡസ് പങ്കാളി. ഈ മാസം 16നാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുക.

Read more

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് 2022 ജനുവരിയില്‍ സാനിയ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അന്ന് പിതാവ് ഇമ്രാന്‍ മിര്‍സ ‘ഇഎസ്പിഎന്നി’നോട് വിരമിക്കല്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.