ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം. വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. 14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിന്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്.
ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. ലോക ചാമ്പ്യന്‍ പട്ടം ചൂടുമ്പോള്‍ ഗുകേഷിന്‍റെ പ്രായം 18 വയസ് മാത്രമാണ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യന്‍ താരമാണ് ഗുകേഷ്.
India’s 18-year-old @DGukesh has made history as the youngest-ever undisputed chess world champion. Heartiest congratulations, Gukesh! Truly remarkable! 🤩
This is the power of New India 🇮🇳 #DGukesh pic.twitter.com/RzCEHwE9FR
— Pradeep Bhandari(प्रदीप भंडारी)🇮🇳 (@pradip103) December 12, 2024
Read more
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് ഗുകേഷ് ലോക കിരീടത്തിൽ മുത്തമിടുകയായിരുന്നു.