ഡിസംബര്‍ 12 ന് സിംഗപ്പൂരില്‍ നടന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 14-ാം റൗണ്ടില്‍ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം ചൂടി. കളിയുടെ അവസാന നിമിഷങ്ങളില്‍ അവിശ്വസനീയമായ ചെക്ക്മേറ്റ് നീക്കത്തിലൂടെ ലിറനെ വീഴ്ത്തിയ ഡി ഗുകേഷ് ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
വിശ്വനാഥ് ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഉറപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററാണ് അദ്ദേഹം. ഡി ഗുകേഷിന് ചരിത്ര നേട്ടത്തില്‍ വലിയ തുക സമ്മാനമായി ലഭിക്കും. ഗുകേഷിന് 200,000 യുഎസ് ഡോളര്‍ ലഭിക്കും. ഇത് ഏകദേശം 1,697,3015 ഇന്ത്യന്‍ രൂപയാണ്.
14ാം റൗണ്ട് പോരാട്ടത്തിലാണ് ഏഴര പോയിന്റെന്ന വിജയ സംഖ്യ ഗുകേഷ് തൊട്ടത്. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. ലോക ചാമ്പ്യന്‍ പട്ടം ചൂടുമ്പോള്‍ ഗുകേഷിന്റെ പ്രായം 18 വയസ് മാത്രമാണ്.
Read more
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. ഇന്നത്തെ മത്സരം ജയിച്ച് ഗുകേഷ് ലോക കിരീടത്തിൽ മുത്തമിടുകയായിരുന്നു.