ലാപ്ടോപ്പുകൾക്കും ഹെഡ്ഫോണുകള്‍ക്കും 80 ശതമാനം വരെ വിലക്കിഴിവ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വരുന്നു, മികച്ച ഓഫറുകൾ എന്തൊക്കെയാണെന്നറിയാം

വമ്പൻ ഓഫറുകളും കിഴിവുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 10 ന് ആരംഭിച്ചേക്കുമെന്നു റിപ്പോർട്ട്. മൊബൈൽ ഫോണുകൾക്കും ആക്സസറീസിനും 40 ശതമാനം വരെ കിഴിവാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വാഗ്‌ദാനം ചെയ്യുന്നത്.

എസ്ബിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉടമകൾക്കു 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടാണ് സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ടു വിവിധ ഡീലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആമസോൺ പ്രൈം വരിക്കാർക്ക് നേരത്തെയുള്ള ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. ലാപ്ടോപുകൾക്കും ഹെഡ്ഫോണുകള്‍ക്കും 80 ശതമാനംവരെ ഓഫറുകൾ ലഭിക്കും. 67 ശതമാനം വരെ പരമാവധി ഓഫറുകൾ ടെലിവിഷനു നൽകിയിട്ടുണ്ട്. മാത്രമല്ല 60000 രൂപവരെയാണ് എക്സ്ചേഞ്ചിലൂടെ നൽകുക.

സെയിലിന് മുന്നോടിയായി കമ്പനി ചില മികച്ച ഡീലുകൾ പുറത്തുവിട്ടിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. ഗ്യാലക്സി എസ് 23 5ജി, വൺ പ്ലസ് ആർ 5ജി, ഐഫോൺ 13, മോട്ടോ റേസർ 40 അൾട്ര, വൺ പ്ലസ് നോർഡ് 3 5ജി, റിയൽമി നാർസോ 60 പ്രോ എന്നീ മൊബൈലുകൾ പ്രത്യേക വിലക്കിഴിവിൽ വാങ്ങാനാകും.

Read more

റെഡ്മി 43 ഇഞ്ച് ആൻഡ്രോയിഡ് 11 സീരീസ് ഫുൾ എച്ച്ഡി ടിവിയുടെ വില 18999 രൂപയാണ്, 46 ശതമാനം കുറവാണ് ലഭിച്ചിരിക്കുന്നത്. എയ്സെർ 32 ഇ‍ഞ്ച് ടിവിയുടെ വില 43 ശതമാനം കിഴിവിൽ 11999 രൂപയാണ്. സാംസങ് 43 ഇ‍ഞ്ച് ടിവിയുടെ വില 32 ശതമാനത്തോളം കിഴിവിൽ ഏകദേശം 32999 രൂപയാണ്.