ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയര്‍ പിന്തുണ അടുത്തിടെയാണ് ഗൂഗിള്‍ പിന്‍വലിച്ചത്. പിന്നാലെ മൈക്രോസോഫ്റ്റും മറ്റ് ചില കമ്പനികളും വാവേയ് ഫോണുകളെ കൈവിട്ടു. ഇപ്പോഴിതാ ഫെയ്‌സ്ബുക്കും വാവേയ്‌യെ കയ്യൊഴിഞ്ഞിരിക്കുകയാണ്.
പുതുതായി ഇറങ്ങുന്ന വാവേയ് ഫോണുകളില്‍ ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം മുതലായ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവില്ല. കമ്പനിയ്ക്ക് ഈ ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് വിപണിയിലെത്തിക്കാനും ഇനി കഴിയില്ല. നിലവില്‍ ഗൂഗിളിന്റെ വിലക്കിനെ ഇത്തരത്തിലായിരുന്നു കമ്പനി നേരിട്ടിരുന്നത്. നിലവിലുള്ള വാവേയ് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും തടസ്സമില്ല.
Read more
ഗൂഗിള്‍ ആന്‍ഡ്രോയിഡ് വാവേയ്‌യെ വിലക്കിയതോടെ നിലനില്‍പ്പിന് പുതിയ മാര്‍ഗം സ്വീകരിക്കാനൊരുങ്ങുകയാണ് കമ്പനി. അത്തരത്തില്‍ വാവേയ്ക്ക് മുന്നിലുള്ള ഒരു മാര്‍ഗം ഗൂഗിളിനെ ഒഴിവാക്കി ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുക എന്നതാണ്. വാവേയ് ഇത്തരമൊരു ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയാല്‍ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളെല്ലാം അതിലേക്കു മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഗൂഗിളിന് വന്‍തിരിച്ചടിയാവും നല്‍കുക.