'ഇന്ത്യന്‍ മുസ്ലിംങ്ങളെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ട'; ഇമ്രാന്‍ ഖാനോട് ഉവൈസി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ രൂക്ഷ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എഐഎംഐഎം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ മുസ്ലിംങ്ങളെക്കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ട, പകരം പാക്കിസ്ഥാനിലെ കാര്യങ്ങളെ കുറിച്ച് ആകുലതയുണ്ടായാല്‍ മതിയെന്നും ഉവൈസി പറഞ്ഞു.

Read more

പൗരത്വ നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ മുസ്ലിംങ്ങള്‍ക്കെതിരേ പോലീസ് വംശഹത്യ നടത്തുന്നു എന്ന പറയുന് വ്യാജ വീഡിയോഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ഉവൈസി വിമര്‍ശനവുമായി രംഗത്തെത്തിയത്. ജിന്നയുടെ തെറ്റായ സിദ്ധാന്തത്തെ ഇന്ത്യന്‍ മുസ്ലിംങ്ങള്‍ തള്ളികളഞ്ഞതാണ്. തങ്ങള്‍ ഇന്ത്യന്‍ മുസ്ലിംങ്ങളെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും ഉവൈസി പറഞ്ഞു.