മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രജ്ഞ സിങ്ങ് ഠാക്കൂര്‍ ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് മുംബൈയിലെ എന്‍.ഐ.എ കോടതി. ലഫ് കേണല്‍ പുരോഹിത് ഉള്‍പ്പെടെ മലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ മെയ് 20നാണ് കേസില്‍ അടുത്ത വാദം നടക്കുന്നത്.
പ്രജ്ഞ സിങ്ങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരാണ് മലേഗാവ് സ്‌ഫോടനത്തിലെ പ്രധാനപ്രതികള്‍. 2008 സെപ്റ്റംബര്‍ 29-നായിരുന്നു സ്ഫോടനം. സംബവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 100-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്‍.ഐ.ഐ കോടതി പ്രജ്ഞയുള്‍പ്പടെ കേസിലെ പ്രധാന പ്രതികള്‍ക്കെതിരെ എന്‍.ഐ.ഐ കോടതി തീവ്രവാദ ഗൂഡാലോചനാക്കുറ്റം ചുമത്തിയിരുന്നു.
Read more
കേണല്‍ പുരോഹിത്, പ്രജ്ഞ സിങ്ങ്, മേജര്‍ രമേശ് ഉപാധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്.