2024 രാഷ്ട്രീയ ഇന്ത്യയില്‍ ഒട്ടനവധി ഞെട്ടലുകളുടേയും പൊറാട്ടു നാടകങ്ങളുടേയും കൂടിയായിരുന്നു. മൂന്നാം മോദി സര്‍ക്കാരിന് വഴിയൊരുക്കിയ ലോക്സഭാ തിരഞ്ഞെടുപ്പും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ ഉണര്‍ത്തിയ പോരാട്ടവീര്യവും പിന്നീട് സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ പ്രതിപക്ഷ തിരിച്ചു വരവും കിതപ്പുമെല്ലാം കണ്ട വര്‍ഷം. ബിജെപി കൂട്ടുകക്ഷി മന്ത്രിസഭയിലേക്ക് ഒതുങ്ങിയെന്നതാണ് 2014നേയും 2019നേയും അപേക്ഷിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നിര്‍ണായകമാക്കിയത്. കോണ്‍ഗ്രസ് ലോക്സഭയില്‍ ചെറുതായി ഒന്ന് കുതിച്ചും പിന്നീട് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കിതച്ചു ചുമച്ച് അവശ നിലയിലായതും 2024 കണ്ടു. പക്ഷേ അപ്പോഴും 10 വര്‍ഷത്തിനിപ്പുറം രാജ്യത്ത് ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായി എന്നതാണ് 2024 കൊണ്ടുവന്ന മാറ്റം.