‘മോഹമുക്തനായ കോണ്‍ഗ്രസ്സുകാരന്‍’ എന്ന് ഇംഎംഎസ്സ് പോലും വിളിച്ച ചെറിയാന്‍ ഫിലിപ്പ് മോഹമുക്തികൊണ്ട് എത്തിപ്പെട്ട പദവികളൊന്നും ഇതുവരെ ആ മോഹങ്ങളെ ശമിപ്പിക്കാന്‍ പോന്നിട്ടില്ല. പുസ്തകരചനയിലേക്കു തിരിഞ്ഞിരിക്കുന്ന അദ്ദേഹമിപ്പോള്‍ എഴുത്തുകഴിയുമ്പോള്‍ എവിടെയായിരിക്കും നില്‍ക്കുക എന്ന് കണ്ടറിയണം.