കോണ്‍ഗ്രസുമായി ഒരിക്കലും കൂട്ടുചേരാന്‍ ആഗ്രഹിക്കാതെ വലിയൊരു വിഭാഗം ശിവസേനയിലുണ്ടായിരുന്നു, ഷിന്‍ഡേ ആ വിഭാഗത്തിന്റേ നേതാവായിരുന്നു, അതോടൊപ്പം അഖിലേന്ത്യ തലത്തില്‍ മോദിയെ പോലൊരു നേതാവിന്റെ കീഴില്‍ ശക്തമായി നില്‍ക്കുന ബി ജെപിക്കെതിരെ നിലയുറപ്പിക്കുന്നത് രാഷ്ട്രീയ മണ്ടത്തരമാണെന്നും , ഹിന്ദുത്വയെ ഉപേക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ശിവസേനയെ ഇല്ലാതാക്കുമെന്നും ഷിന്‍ഡേയും കൂട്ടാളികളും ഭയപ്പെട്ടു. ആ ഭയത്തെ ബി ജെ പി നന്നായി മുതലെടുക്കുകയും ചെയ്തു. ഷിന്ദേക്കൊപ്പം 34 എം എല്‍ എ മാര്‍ ഉണ്ടെന്ന് കേട്ട് ഉദ്ദവ് താക്കറേ രോഷത്തോടെ പറഞ്ഞു, ‘കണ്ട ഓട്ടോക്കാരനെ വരെ മന്ത്രിയാക്കിയതിന്റെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നത്-