പൊള്ളുന്ന ഇന്ധന വില, താളം തെറ്റുന്ന കുടുംബ ബജറ്റ്..

കേരളം പോലെ നൂറു ശതമാനവും ഒരു ഉപഭോക്തൃ സംസ്ഥാനത്ത് ഇന്ധന വിലക്കറ്റയം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാണ്. ഇപ്പോള്‍തന്നെ കനത്ത വിലക്കയറ്റമാണ് എല്ലാ മേഖലകളിലും അനുഭവപ്പെടുന്നത്. തിരുവനന്തപുരം കൊച്ചി മുതലായ നഗരങ്ങളില്‍ ദിവസങ്ങള്‍ക്കുള്ളിലാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വിലകയറുന്നത്.