എം.എ യൂസഫലിയെ പിണറായി ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം

സ്വപ്‌നാ സുരേഷിന്റെ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ നിലക്കുന്നില്ല. അത് അത്രപെട്ടെന്ന് നിലക്കാനും പോകുന്നില്ല. എന്നാല്‍ 2016 ല്‍ ഭരണം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു വാചകമുണ്ട്. തന്റെ അവതാരങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഉണ്ടാകില്ലന്നും, തന്റെ പേര് പറഞ്ഞ വരുന്ന അവതാരങ്ങളെ സൂക്ഷിക്കുക എന്നുമായിരുന്നു അത്. പിണറായി സര്‍ക്കാരിന്റെ അകത്തളങ്ങളില്‍ നിറഞ്ഞാടുന്ന അവതാരങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകളാണ് ഇന്നത്തെ പ്രതികരണത്തിലൂടെയും സ്വപ്‌ന നല്‍കുന്നത്. അവതാരങ്ങളെ അടുപ്പിക്കില്ലന്ന് മുഖ്യമന്ത്രി പറഞ്ഞത് വെറും കളളം മാത്രമാണെന്ന് സ്വപ്‌നയുടെ ഇന്നത്തെ വെളിപ്പെടുത്തലുകള്‍ വീണ്ടും വ്യക്തമാക്കുന്നു.

സ്വപ്‌നയുടെ ശിവശങ്കരന്റെയും ചാറ്റുകള്‍ വീണ്ടും പുറത്തുവന്നതോടെ ഒരു കാര്യം കൂടൂതല്‍ വ്യക്തായി. പിണറായി ഭരണത്തിന്റെ ഇടനാഴികളില്‍ നിറഞ്ഞാടുന്ന/ ആടിയിരുന്ന അതിസമ്പന്നരായ അവതാരപുരുഷന്‍മാരുടെ കഥകള്‍ സ്വപ്‌നയുടെ കൈവശം ധാരാളമായുണ്ട്. ലോകപ്രശസ്തനായ മലയാളി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ എം എ യൂസഫലിയടക്കമുളളവരുടെ പേരുകളാണ് സ്വപ്‌നാ സുരേഷ് പലതവണ പറഞ്ഞിട്ടുണ്ട്. ശിവശങ്കരനും സ്വപ്‌നയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളിലും എം എ യൂസഫലിയുടെ പേര് നിരന്തരം കടന്ന് വരുന്നുണ്ട്. ലോകമെങ്ങും ഉള്ള മലയാളികള്‍ക്ക് പ്രത്യേകിച്ച് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും മറ്റും നാട്ടിലെത്താന്‍ വലിയ സഹായങ്ങള്‍ ചെയ്യുന്നയാളാണ് യൂസഫലി. നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് ലോകത്തെമ്പാടും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. നൂറുക്കണക്കിനാളുകള്‍ അതിന്റെ പ്രയോജനം ലഭിക്കുന്നുമുണ്ട്.

എന്നാല്‍ എം എ യൂസഫലിയും മുഖ്യമന്ത്രിയും തമ്മില്‍ പുറമേ വല്യ ലോഹ്യമാണെങ്കിലും ഉള്ളുകൊണ്ട് അവര്‍ തമ്മില്‍ അകല്‍ച്ചയിലാണ് എന്നാണ് സ്വപ്‌ന ഇന്ന് പറഞ്ഞത്. യു എ ഇ ഭരണാധികാരി ക്‌ളിഫ് ഹൗസില്‍ വന്നപ്പോള്‍ നടത്തിയ ചര്‍ച്ചയില്‍ യൂസഫലിയെ പങ്കെടുപ്പിക്കരുതെന്ന് പിണറായി പറഞ്ഞതായും നേരത്തെ സ്വപ്‌ന ആരോപിച്ചിരുന്നു. തന്നെ നോര്‍ക്കയില്‍ നിയമിക്കാനുള്ള നീക്കം യൂസഫലി ഇടപെട്ട് തടഞ്ഞതായും സ്വപ്‌ന പറയുന്നുണ്ട്. ശിവശങ്കരന്റെ നോര്‍ക്കെയിലുള്ള കൈകടത്തലുകളും യൂസഫലി എതിര്‍ത്തിരുന്നത്രെ.

പിണറായിക്ക്് എം എ യൂസഫലിയെ ഇഷ്ടമല്ലന്ന കാര്യം സ്വപ്‌ന പറഞ്ഞാണ് നമ്മള്‍ അറിയുന്നത്. എന്തായിരിക്കും അതിന് കാരണം? മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുമ്പോഴൊക്കെ സ്വപ്‌നാ സുരേഷ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന കാര്യമുണ്ട്. സ്വന്തം മകളെ വലിയ വ്യവസായിയാക്കുക എന്നതാണ് പിണറായി വിജയന്റെ ഏക ലക്ഷ്യവും സ്വപ്‌നവും . അതിന് വേണ്ടിയാണ് ദുബായ് ഷേഖിനെ ക്‌ളിഫ് ഹൗസിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നതും, ഷേഖിന്റെ ഭാര്യക്ക് വലിയ രത്‌നങ്ങള്‍ സമ്മാനിക്കാന്‍ പിണറായിയുടെ ഭാര്യ ശ്രമം നടത്തിയതും. എന്നാല്‍ രത്‌നങ്ങള്‍ നല്‍കി ഷേഖിന്റെയും ഭാര്യയുടെയും പ്രീതി പിടിച്ചുപറ്റാനുള്ള നീക്കം പൊളിഞ്ഞു പോയ കാര്യവും സ്വപ്‌ന പറഞ്ഞു നമ്മള്‍ അറിഞ്ഞു.

സ്വന്തം മകളെ മിഡില്‍ ഈസ്റ്റിലെ വലിയ ബിസിനസുകാരിയാക്കുക എന്ന ആഗ്രഹം ഉളളപ്പോള്‍ പിന്നെ പിണറായി വിജയന് മറ്റു ബിസിനസുകാരോട് അത്ര ആഭിമുഖ്യം തോന്നില്ല എന്ന് ആര്‍ക്കാണ് അറിയിയാത്തത്. പ്രത്യേകിച്ച് എം എ യൂസഫലിയെപോലുള്ളൊരാളോട്. മറ്റു ബിസിനസുകാരെ എല്ലാവരെയും തന്റെ മകളുടെ ഉയര്‍ച്ചയിലേക്കുള്ള പാതയിലെ കുപ്പിച്ചില്ലുകളും കാരമുള്ളുകളും ആയിട്ടേ അദ്ദേഹത്തിന് തോന്നുകയുള്ളു.

Read more

യൂസഫലിയെ മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലാത്തതിനുള്ള കാരണം താന്‍ വഴിയേ വെളിപ്പെടുത്താമെന്നാണ് സ്വപ്‌ന പറയുന്നത്. അവരുടെ ഇതുവരെയുള്ള ചരിത്രം വച്ചു നോക്കുകയാണെങ്കില്‍ കൃത്യമായ സമയത്ത് തന്നെ ആ വെടി അവര്‍ പൊട്ടിക്കും. എന്നാല്‍ ഇവിടെ നമ്മള്‍ ഓര്‍മിക്കേണ്ടത് മറ്റൊരു കാര്യമാണ്. തന്റെ ഭരണത്തില്‍ അവതാരങ്ങളാരും ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമായിരുന്നു എന്നതാണത്. ഭരണത്തിലേറിയതിന്റെ ആദ്യനാളുകളില്‍ തന്നെ തന്നെ തിരഞ്ഞെടുത്ത ജനങ്ങളെ കബളിപ്പിക്കാന്‍ ഒരു ഭരണാധികാരി ശ്രമിക്കുക എന്നാല്‍ ജനാധിപത്യത്തില്‍ അതിനെക്കാള്‍ ദുരന്തമായി മറ്റൊന്നുമില്ല.