ദിവസവും ചായ കുടിക്കുന്നവരാണോ? സ്ട്രെസ്സും ഉത്കണ്ഠയും കൂടുതലാണോ ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

മിക്ക ആളുകൾക്കും തങ്ങളുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പാനീയമാണ് ചായ. ഒരൊറ്റ ചായയെങ്കിലും കുടിക്കാതെ ആ ദിവസം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തവരാണ് പലരും. ചൂടുള്ള ഒരു പാനീയമായതിനാൽ തന്നെ തണുപ്പ് കാലത്ത് ചായ വളരെയധികം ഉന്മേഷം നൽകാറുണ്ട്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ മോശം പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്.

കാപ്പി പോലെ രാവിലെ ഉന്മേഷം ലഭിക്കാൻ പലരും ഒരു കപ്പ് ചായയാണ് ഇഷ്ടപ്പെടുന്നത്. സാധാരണയായി ആളുകൾ ദിവസത്തിൽ രണ്ടു തവണയോ അതിൽ കൂടുതലോ ചായ കുടിക്കാറുണ്ട്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചില ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ അമിതമായി ചായ കുടിക്കുന്നവർ ഈ പാർശ്വഫലങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.

ഹെൽത്ത്‌ലൈൻ എന്ന വെബ്‌സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം തേയിലയിൽ ടാനിൻ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഇരുമ്പിന് ദഹിക്കാനാവില്ല. അതിനാൽ ഇരുമ്പിന്റെ അളവ് കുറവുള്ള ആളുകൾ അധികം ചായ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മാത്രമല്ല, ഇവർക്ക് വിളർച്ചയ്ക്കും സാധ്യതയുണ്ട്.

തേയിലയിൽ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ഇവ പലരിലും ഉത്കണ്ഠയുടെയും സമ്മർദ്ദത്തിന്റെയും അസ്വസ്ഥതയുടെയും ഉറവിടമായി മാറും. ചായയുടെ തരം, ഉണ്ടാക്കുന്ന രീതി എന്നിവയെ ആശ്രയിച്ച് ഒരു കപ്പ് ചായയിൽ 11 മില്ലിഗ്രാം മുതൽ 61 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിരിക്കാം.

ചായയിൽ അടങ്ങിയിട്ടുള്ള കഫീൻ നമ്മുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഇതിൽ മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന് സിഗ്നൽ നൽകുകയും വളരെ പെട്ടെന്ന് ഉറക്കത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില പഠനങ്ങൾ അനുസരിച്ച് കഫീൻ ഈ ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും ഇത് മോശം ഉറക്ക ചക്രത്തിന് കാരണമാവുകയും ചെയ്യുന്നു. അതിനാൽ അമിതമായി ചായ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

അമിതമായ ചായ കുടിക്കുന്നത് ഓക്കാനത്തിനും കാരണമാകാം. ഒരാൾ ഒഴിഞ്ഞ വയറ്റിൽ ധാരാളം ചായ കുടിച്ചാൽ അവർക്ക് ഓക്കാനം അനുഭവപ്പെട്ടേക്കാം. കുടലിന്റെ ആരോഗ്യത്തിന് ഹാനികരമാണ് ചായ. ഇത് അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ പോലുള്ള അവസ്ഥകൾക്ക് കാരണമാകും.

Read more

കഫീൻ അന്നനാളത്തിലെ സ്ഫിൻക്റ്ററിനെ ബാധിക്കുകയും അത് ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നും ചില പഠനങ്ങൾ പറയുന്നു.