മണിക്കൂറുകളോളം വെറുതെ ഇരിക്കാറുണ്ടോ? എന്നാൽ ഇതും കൂടി അറിഞ്ഞോളൂ..

വ്യായാമമില്ലാതെ മണിക്കൂറുകളോളം ഇരിക്കുന്നത് പുകവലിക്ക് തുല്യമാണെന്ന് ഡോക്ടർമാർ. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ആണ് ശാരീരിക പ്രവർത്തനങ്ങളൊന്നുമില്ലാതെ ഒരാൾ ദിവസവും 8 മണിക്കൂറിൽ കൂടുതൽ ഇരിക്കുകയാണെങ്കിൽ അവരുടെ മരണസാധ്യത പുകവലിയും അമിതവണ്ണവും മൂലമുണ്ടാകുന്ന അപകടത്തിന് സമാനമാണ് എന്നു പറഞ്ഞുകൊണ്ട് എക്‌സിൽ ഒരു പോസ്റ്റ് പങ്കുവച്ചത്.

പ്രമേഹം, രക്താതിമർദ്ദം, പൊണ്ണത്തടി, ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഹൃദയാഘാതം, സ്ട്രോക്ക്, കാൻസർ, അകാല മരണം എന്നിവയാണ് ദീർഘനേരം ഇരിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ.

ഇടവേളകളില്ലാതെ ദീർഘനേരം ഇരിക്കുന്നത് പുകവലിക്ക് സമാനമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും എന്നാണ് ഡോ. താംബെ പറയുന്നത്. 30 മുതൽ 45 മിനിറ്റ് ഇരുന്നതിന് ശേഷം 5 മിനിറ്റ് സ്റ്റാൻഡിംഗ് അല്ലെങ്കിൽ വാക്കിംഗ് ബ്രേക്ക് എടുക്കുന്നത് ദോഷഫലങ്ങളെ ചെറുക്കാൻ സഹായിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഒഴിവുസമയത്ത് ടിവി, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എന്നിവ കാണുന്നത് പോലുള്ളവ കുറയ്ക്കുകയും ഇടയ്ക്കിടെ കോഫി ബ്രേക്കുകൾ എടുക്കാനും ശ്രദ്ധിക്കണം.

Read more