ഓൺലൈനിൽ ബുക്ക് ചെയ്താൽ ടെസ്‌ല വീട്ടിൽ കാറെത്തിക്കും! ലഭിക്കുക ബുക്ക് ചെയ്യുന്ന ആദ്യത്തെ 1000 പേർക്ക്...

അമേരിക്കൻ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല ഇന്ത്യയിലേക്ക് പ്രവേശിക്കാൻ പോവുകയാണ് എന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ വിപണിയെ പിടിച്ചുലയ്ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇവി ഭീമൻ എതിരാളിയായി എത്തുമ്പോൾ ഏത് വാഹന നിർമ്മാതാക്കൾക്കും ഒരു ഭയം തോന്നിയേക്കാം. മറ്റുള്ള നിർമാതാക്കളെക്കാൾ കൂടുതൽ പ്രത്യേകതകളും നല്ല സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകുകയാണെങ്കിൽ അതും വിൽപ്പനയെ ബാധിക്കാൻ സാധ്യതയുണ്ട്. അത്തരത്തിലൊരു പ്രത്യേകതയാണ് ഇപ്പോൾ രാജ്യത്തെ വാഹന നിർമാതാക്കൾക്ക് ഒരു തലവേദനയായി മാറാൻ പോവുന്നത്.

പുതിയ ഒരു വാഹനം വാങ്ങുമ്പോൾ നമ്മൾ ആദ്യം അതിനെക്കുറിച്ച് അറിയുന്നവരോട് ചോദിക്കുകയും പിന്നീട് ഷോറൂമിൽ തന്നെ പോയി തിരക്കുകയും ശേഷം ടെസ്റ്റ് ഡ്രൈവ് നടത്തുകയോ ഒക്കെ ചെയ്യും. എല്ലാം കഴിഞ്ഞാൽ ബുക്കിങ്ങും. ഇപ്പോൾ ടെസ്റ്റ് ഡ്രൈവ് വീടുകളിൽ ലഭിക്കുന്നുമുണ്ട്. എന്നാലിനി ഓൺലൈനിൽ സൈറ്റുകളിൽ നിന്നും ഒരു സാധനം വാങ്ങുന്നത് പോലെ വാഹനം വാങ്ങാൻ സാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇന്ത്യയിലേക്ക് എത്തുമ്പോൾ കിടിലൻ ഫീച്ചറുകൾ മാത്രമല്ല ഇതുപോലെ വ്യത്യസ്‍തമായ സേവനങ്ങളും ഓഫർ ചെയ്യാൻ ഒരുങ്ങുകയാണ് ടെസ്‌ല. മോഡൽ 3, മോഡൽ വൈ എന്നീ വാഹനങ്ങളായിരിക്കും തുടക്കത്തിൽ ഇന്ത്യയിൽ എത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ടെസ്‌ല തങ്ങളുടെ സൈബർട്രക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ് സൈബർ ട്രക്ക് ഇലക്ട്രിക് എസ്‌യുവി വരുന്നത്. സിംഗിൾ മോട്ടോർ, ഡ്യൂവൽ മോട്ടോർ, ബർബീസ്റ്റ് എന്നീ വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക. സൈബർ ബീസ്റ്റ് എന്ന വേരിയന്റാണ് ഏറ്റവും വില കൂടിയതും കൂടുതൽ സവിശേഷതകൾ ഉള്ളതുമായ മോഡൽ. സിംഗിൾ മോട്ടോർ വേരിയന്റ് കുറഞ്ഞ വിലയിൽ ലഭിക്കും.

ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോറാണ് ഈ വാഹനത്തിന്റെ ബേസ് വേരിയന്റ്. മോഡലിന് വെറും 6.5 സെക്കൻഡിനുള്ളിൽ 96.5 കിലോമീറ്റർ അഥവാ 60 മൈൽ വരെ വേഗത കൈവരിക്കാൻ സാധിക്കും. 402 കിലോമീറ്ററാണ് ഈ മോഡലിന്റെ ഏകദേശ റേഞ്ച്. 60,990 ഡോളർ മുതലാണ് ടെസ്‌ല സൈബർട്രക്ക് സിംഗിൾ മോട്ടോർ വേരിയന്റിന്റെ വില ആരംഭിക്കുന്നത്. ഇത് ഇന്ത്യൻ കറൻസിയിലേക്ക് വരുമ്പോൾ ഏകദേശം 50.83 ലക്ഷം രൂപയാണ്. എന്നാൽ ടെസ്‌ല സൈബർട്രക്ക് സിംഗിൾ-മോട്ടോർ വേരിയന്റിൽ നിന്ന് വ്യത്യസ്തമാണ് ഡ്യുവൽ മോട്ടോർ വേരിയന്റ്. ഈ വേരിയന്റും ഡെലിവറിക്ക് തയ്യാറായി കഴിഞ്ഞു. ഈ വാഹനത്തിന്റെ വേരിയന്റുകളിൽ വച്ച് ഏറ്റവും ഉയർന്ന റേഞ്ച് നൽകുന്ന മോഡലാണിത്. ഒറ്റ ചാർജിൽ 547 കിലോമീറ്റർ വരെ റേഞ്ചാണ് വേരിയന്റ് നൽകുന്നത്.

വേഗതയുടെ കാര്യത്തിലും മികവ് പുലർത്തുന്നതാണ് ടെസ്‌ല സൈബർട്രക്ക് ഡ്യൂവൽ മോട്ടോർ വേരിയന്റ്. വെറും 4.1 സെക്കന്റിൽ 96.5 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ മോഡലിന് സാധിക്കും. 79,990 ഡോളറാണ് വാഹനത്തിന്റെ അമേരിക്കയിലെ വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 66.67 ലക്ഷം രൂപയാണ്. ടെസ്‌ല സൈബർട്രക്കിന് 443 എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്. 3.1 ടൺ ആണ് വാഹനത്തിന്റെ മൊത്തം ഭാരം. ഭാരം കൂടുതൽ ആയിരുന്നിട്ടും ടെസ്‌ല സൈബർട്രക്കിന് 5 ടൺ ടോവിങ് ശേഷിയുമുണ്ട്. ഈ വാഹനത്തിന് മണിക്കൂറിൽ 209 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.