മാധ്യമ ഭീമനാകാന്‍ ഗൗതം അദാനി; വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിനെയും സ്വന്തമാക്കി; എന്‍ഡിടിവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഏറ്റെടുക്കല്‍ 'ഒളിപ്പിച്ചു'

മാധ്യമ മേഖലയില്‍ പിടിമുറുക്കാനായി അദാനി ഗ്രൂപ്പ് ഏറ്റെടുക്കലുകള്‍ തുടരുന്നു. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിന്റെ അമ്പത് ശതമാനത്തിന് മുകളില്‍ ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. അദാനി ഗ്രൂപ്പ് ഓഹരി വിപണിയെ അറിയിച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയിച്ചത്.

ഐഎഎന്‍എസില്‍ 50.50 ശതമാനം ഓഹരിയാണ് അദാനിയുടെ എഎംജി മീഡിയ നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് വാങ്ങിയത്. ക്വിന്റിലിന്‍ ബിസിനസ് മീഡിയയെ സ്വന്തമാക്കിയാണ് മാധ്യമരംഗത്തേക്ക് അദാനി ചുവടുവെക്കുന്നത്.

ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ബിക്യു പ്രൈമിന്റെ ഉടമസ്ഥരായിരുന്നു അവര്‍. പിന്നീട് ഡിസംബറില്‍ എന്‍ഡിടിവിയിലെ 65 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു.

റിലയന്‍സ് ഗ്രൂപ്പിന്റെ മാധ്യമ മേഖലയിലെ ആധിപത്യം തകര്‍ക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. വാര്‍ത്ത ചാനലുകള്‍ക്ക് പകരം ഡിജറ്റല്‍ മീഡിയകള്‍ ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ്, എന്റര്‍ടെയ്‌മെന്റ് മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിയാകോം 18ല്‍
ബോധി ട്രീ സിസ്റ്റംസ് കൂടുതല്‍ നിക്ഷേപങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദാനി മാധ്യമ രംഗത്തെ ഏറ്റെടുക്കലുകള്‍ സജീവമാക്കിയത്.

കൂടുതല്‍ ഡിജറ്റല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കാനുള്ള ചുമതല അദാനി മീഡിയ വെഞ്ചേഴ്‌സിന്റെ തലവനായ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് പുഗാലിയക്കാണ്. ക്യുബിഎമ്മിന്റെ മാതൃസ്ഥാപനമായ ക്വിന്റ് ഡിജിറ്റല്‍ മീഡിയയുടെ പ്രസിഡന്റായിരുന്നു സഞ്ജയ് പുഗാലിയ.

ബ്ലൂംബെര്‍ഗുമായി ചേര്‍ന്ന് ക്യുബിഎം നടത്തുന്ന ബിസിനസ് ന്യൂസ് പോര്‍ട്ടലാണ് ബ്ലൂംബെര്‍ഗ്ക്വിന്റ്. അദാനി ഗ്രൂപ്പ് എത്തിയതോടൊപ്പം ക്യുബിഎമ്മുമായുള്ള കണ്ടന്റ് പ്രൊഡക്ഷന്‍ ബ്ലൂംബെര്‍ഗ് അവസാനിപ്പിച്ചു. ഇനി കരാര്‍ അനുസരിച്ച് ബ്ലൂംബെര്‍ഗിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം മാത്രമായിരിക്കും ക്യൂബിഎമ്മിന് ഉണ്ടാവുക.

Read more

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമാണ് ബ്ലൂംബെര്‍ഗ്. ക്യുബിഎമ്മില്‍ നിക്ഷേപം നടത്തിയെങ്കിലും ക്വിന്റ് ഡിജിറ്റല്‍ മീഡിയയുടെ മറ്റ് സ്ഥാപനങ്ങളുമായി അദാനി ഗ്രൂപ്പിന് ഇടപാടുകള്‍ നടത്തിയിരുന്നില്ല. കഴിഞ്ഞ മെയ് മാസത്തില്‍ രാഘവ് ബാലിന്റെ ക്വിന്റില്യണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ അദാനി സ്വന്തമാക്കിയത്.