ആഗോള വിപണികളിൽ ക്രൂഡ് ഓയിൽ വില ഉയരുന്നു എന്ന റിപോർട്ടുകൾ ഓഹരി വിപണിയിൽ തകർച്ചക്ക് കാരണമായി. ഒപ്പം നവംബർ മാസത്തിലെ പണപ്പെരുപ്പ നിരക്ക് ഉയർന്ന തോതിലായിരിക്കുമെന്ന റിപ്പോർട്ടുകളും ഇന്ന് മാർക്കറ്റിനു വിനയായി. പണപ്പെരുപ്പ നിരക്ക് ഉയർന്നാൽ പലിശ നിരക്ക് കുറയാനുള്ള സാധ്യത വീണ്ടും മങ്ങും എന്നതാണ് വിപണിയുടെ ഉറക്കം കെടുത്തിയത്.
2015 നു ശേഷം ഇതാദ്യമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 65 ഡോളർ കടന്നു. ഇത് ഇന്ത്യയിൽ ഉത്പാദനച്ചെലവ് ഉയർത്തുമെന്ന ആശങ്കയും ശക്തമാണ്. ഇന്ന് സെൻസെക്‌സ് 227 .80 പോയിന്റ് താഴ്ന്ന് 33227 .99 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 82 .10 പോയിന്റ് കുറഞ്ഞു. ക്ലോസിങ് റേറ്റ് – 10240 .15.
ക്ലോസിംഗ് നിരക്ക്
സെൻസെക്‌സ് – 33227 .99 [-227 .80 ]
Read more
നിഫ്റ്റി – 10240 .15 [-82 .10 ]