നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ പലപ്പോഴും പരിധി വിടാറുണ്ട്. റീലുകളും ഫോട്ടോയും ഒക്കെ പങ്കുവച്ച് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
റീലുകളും ഫോട്ടോകളും ഒക്കെ പങ്കുവച്ച് സോഷ്യൽ ലോകത്ത് സജീവമായ രേണു സുധിയ്ക്ക് അടുത്തിടെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബോഡി ഷെയ്മിംഗ് അടക്കം നേരിടേണ്ടി വന്ന രേണുവിന്റെ പുതിയ ഫോട്ടോ ഷൂട്ടുകളാണ് ചിലരെ ചൊടിപ്പിച്ചത്. പോസ്റ്റുകൾക്ക് താഴെ വളരെ മോശം കമന്റുകളാണ് വന്നത്. ഇതിന് പിന്നാലെ രേണു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.
ഇപ്പോഴിതാ കടുത്ത സൈബർ അറ്റാക്കുകൾക്കിടയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. നെഗറ്റീവ് കമന്റുകൾ തനിക്ക് വീണ്ടും ഉയർന്ന് പറക്കാനുള്ള പ്രചോദനം ആണെന്നും അതൊന്നും തന്നെ ഡൗൺ ആക്കില്ലെന്നും രേണു സുധി പറയുന്നു. താൻ മരിക്കുന്നത് വരെ തന്റെ പേരിനൊപ്പം സുധി കാണുമെന്നും രേണു കുറിക്കുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് രേണുവിനെ പിന്തുണച്ച് രംഗത്ത് എത്തിയത്.
‘എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് എന്നും സ്നേഹവും നന്ദിയും. നെഗറ്റീവ് കമന്‍സ് എനിക്ക് വീണ്ടും വീണ്ടും ഉയര്‍ന്നു പറക്കാന്‍ ഉള്ള പ്രചോദനം ആണ്. എന്‍റെ മസ് ഒരു തുള്ളി പോലും ഇടിഞ്ഞു ഡൗണ്‍ ആകില്ല. അതൊക്കെ നിങ്ങളുടെ വെറും തോന്നല്‍ മാത്രം. ഇത് അപാര തൊലിക്കട്ടിയാ മക്കളെ. നീയൊക്കെ എന്തൊക്കെ പറഞ്ഞാലും എന്‍റെ പേരില്‍ സുധി കാണും. മരണം വരെ’- എന്നാണ് രേണു സുധി കുറിച്ചത്.