IPL 2025: അവിടെ തർക്കം ഇവിടെ പരിഭവം പറച്ചിൽ ഞാൻ ഇവിടെ ചിൽ മൂഡ്, ബുംറയും കരുൺ നായരും തമ്മിൽ ഉള്ള തുടക്കത്തിനിടെ വൈറലായി രോഹിത്തിന്റെ ഭാവം; വീഡിയോ കാണാം

ഇന്നലെ ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ ജസ്പ്രീത് ബുംറയും കരുണ് നായരും തമ്മിൽ ചൂടേറിയ വാഗ്വാദമുണ്ടായി. ഇരുതാരങ്ങളും തമ്മിൽ തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ആറാം ഓവറിൽ, ജസ്പ്രീത് ബുംറയുടെ ഓവറിൽ രണ്ട് സിക്സറുകളും ഒരു ഫോറും കരുൺ നായർ പറത്തി. അവസാന പന്തിൽ കരുൺ നായർ രണ്ടാം റണ്ണിനായി ഓടിയപ്പോൾ, താരം ബുംറയുമായി കൂട്ടിയിടിച്ചു, ഉടൻ തന്നെ താൻ ചെയ്ത തെറ്റിന് ക്ഷമാപണം നടത്തി. എന്നിരുന്നാലും, സംഭവം ചൂടേറിയ വാഗ്വാദത്തിലേക്കാണ് പിന്നെ പോയത്.

ടൈം ഔട്ട് സമയത്ത് താരങ്ങൾ എല്ലാം തന്ത്രങ്ങൾ ആലോചിക്കുമ്പോൾ ആണ് ബുംറ എത്തി കരുണിനെ വീണ്ടും മോശം പദങ്ങൾ കൊണ്ട് നേരിട്ടത്. ഇതിൽ വളരെയധികം അസ്വസ്ഥനായ കരുൺ ഇത് സംബന്ധിച്ച് തന്റെ ഭാഗം മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയയോട് പറയുന്നതും ഹാർദിക് താരത്തെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം.

എന്തായാലും ഈ വീഡിയോയിലെ രോഹിത്തിന്റെ ഭാവമാണ് സോഷ്യൽ മീഡിയയിലെ താരം. “അവിടെ തർക്കം ഇവിടെ പരിഭവം പറച്ചിൽ ഞാൻ ഇവിടെ ചിൽ മൂഡ് ” എന്ന രീതിയിലാണ് ആളുകൾ രോഹിത്തിന്റെ ഭാവത്തെ ട്രോളുന്നത്. ഈ തർക്കങ്ങൾ എല്ലാം നടക്കുമ്പോൾ അതിൽ ഒന്നും ഇടപെടാതെ ചിരിക്കുന്ന താരത്തെയാണ് കാണാൻ സാധിച്ചത്.