പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗ്. സെബിയുടെ (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി, കെയര്‍എഡ്ജ് ആണ് ഇസാഫ് ബാങ്കിന് ഉയര്‍ന്ന റേറ്റിംഗായ 68.1 നല്‍കിയത്. ഈ മേഖലയില്‍ ദേശീയ ശരാശരി 51.8 ആണ്.
സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടുള്ള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 76.9 റേറ്റിംഗാണ് ലഭിച്ചത്. ഗുണമേന്മയുള്ള ബാങ്കിങ് ഉല്‍പന്നങ്ങള്‍ക്ക് പുറമെ, സാമൂഹിക വികസനത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമുള്ള പിന്തുണ, ഡാറ്റ സംരക്ഷണം, സ്വകാര്യതാ നയങ്ങള്‍ എന്നീ മേഖലകളില്‍ ഇസാഫ് ബാങ്ക് പ്രതിബദ്ധത പുലര്‍ത്തി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അറ്റാദായത്തിന്റെ 5 ശതമാനം വിനിയോഗിക്കുന്ന ഇസാഫ് ബാങ്ക്, മൊത്തം വായ്പയുടെ 92 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്‍ഗണന വിഭാഗങ്ങള്‍ക്കാണ് അനുവദിച്ചിട്ടുള്ളത്.
ബിസിനസ് മൂല്യങ്ങള്‍ ഉയര്‍ത്തിയുള്ള ബാങ്കിന്റെ ഭരണ സംവിധാനം മികച്ചതെന്നാണ് വിലയിരുത്തല്‍. ബോര്‍ഡിന്റെ നയപരമായ തീരുമാനങ്ങളും അവ നടപ്പിലാക്കുന്ന രീതിയും ഉന്നത നിലവാരത്തിലുള്ളതാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ബാങ്ക് മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും മികച്ച സോഷ്യല്‍ ബാങ്കായി മാറാനുള്ള ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗ് എന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. ‘പാരിസ്ഥിതികവും, സാമൂഹികവും, ഭരണപരവുമായ ബാങ്കിന്റെ നയങ്ങളെല്ലാം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്.
Read more
പീപ്പിള്‍, പ്ലാനറ്റ്, പ്രോസ്പിരിറ്റി എന്ന ത്രിതല സമീപനമാണ് ഇസാഫ് ബാങ്കിനുള്ളത്. ബാങ്കിന്റെ വിശാലമായ ഈ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്ന ആളുകളോടും സ്ഥാപനങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ലിസ്റ്റഡ് കമ്പനികളില്‍, 2024 ജൂലൈ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കരസ്ഥമാക്കിയതെന്ന് കെയര്‍എഡ്ജ് സിഇഒ രോഹിത് ഇനാംബര്‍ പറഞ്ഞു.