ജെന്‍ സെഡ് തലമുറയ്ക്ക് സ്വര്‍ണത്തെക്കാള്‍ പ്രിയം ഡയമണ്ടുകളോടാണ്. വജ്ര പ്രഭയില്‍ തിളങ്ങാന്‍ കൊതിക്കുന്ന തലമുറയ്ക്ക് കുറഞ്ഞ ചെലവില്‍ വജ്രാഭരണങ്ങള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുകയാണ് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ് ആയ എലിക്‌സര്‍ ജ്വല്‍സ്. ഡയമണ്ട് വ്യവസായത്തില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ മലയാളി കമ്പനി.
ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന വജ്രങ്ങളുടെ പത്തിലൊന്ന് വിലയില്‍ ലാബുകളില്‍ തയ്യാറാക്കിയെടുക്കുന്ന ലാബ് ഗ്രോണ്‍ ഡയമണ്ടുകളുമായാണ് എലിക്‌സര്‍ വിപണിയിലെത്തിയിരിക്കുന്നത്. സ്വാഭാവികമായി പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഡയമണ്ടുകളല്ലെങ്കിലും രാസപരമായും ഗുണമേന്മയിലും സമാനമാണ് ലാബ് ഗ്രോണ്‍ ഡയമണ്ടുകള്‍.
പ്രകൃതിദത്ത വജ്ര നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും ലാബുകളിലേക്ക് ചുരുക്കുന്നുവെന്നതാണ് നിര്‍മ്മാണ രീതി. കാര്‍ബണ്‍ ഡയമണ്ടാകുന്നതിന് ആവശ്യമായ ഉയര്‍ന്ന ചൂടും മര്‍ദ്ദവും ലാബില്‍ തയ്യാറാക്കും. 1500 മുതല്‍ 1800 ഡിഗ്രി ചൂട് നല്‍കിയും ഉയര്‍ന്ന മര്‍ദ്ദത്തിലൂടെ കടത്തിവിട്ടുമാണ് കാര്‍ബണ്‍ ഡയമണ്ടാക്കി മാറ്റുന്നത്.
പ്രകൃതിദത്ത ഡയമണ്ട് ഖനനത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ലാബ് ഗ്രോണ്‍ ഡയമണ്ടുകള്‍ക്കില്ല. കുറഞ്ഞ വിലയില്‍ പ്രകൃതിദത്ത ഡയമണ്ടിന്റെ ഗുണനിലവാരത്തില്‍ ലഭിക്കുന്ന ലാബ് ഗ്രോണ്‍ ഡയമണ്ടുകള്‍ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായി മാറുമെന്നാണ് വിലയിരുത്തലുകള്‍. എലിക്‌സറിന് ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക എന്നീ സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്.
Read more
ഗ്രീന്‍ ഡയമണ്ട്, കള്‍ച്ചര്‍ഡ് ഡയമണ്ട് എന്നീ പോരുകളില്‍ കൂടി അറിയപ്പെടുന്ന ലാബ് ഗ്രോണ്‍ ഡയമണ്ടുകള്‍ പ്രകൃതിദത്ത വജ്രങ്ങളുടെ അതേ ക്രിസ്റ്റല്‍ ഘടനയിലും രാസഘടനയിലും ലഭ്യമാകും. വലുപ്പം, ആകൃതി, ഗുണങ്ങള്‍ എന്നിവ ഇഷ്ടാനുസരണം ക്രമീകരിക്കാമെന്നതും ലാബ് ഗ്രോണ്‍ ഡയമണ്ടുകളുടെ പ്രത്യേകതയാണ്. ക്യൂബിക് സിര്‍ക്കോണിയ, മോയ്സാനൈറ്റ് പോലുള്ള ഇമിറ്റേഷന്‍ ഡയമണ്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്.