ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 2025 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം. നികുതി കഴിച്ചുള്ള ലാഭം 232 കോടി രൂപയാണ്. മുന്‍ പാദത്തിലേതിനേക്കാള്‍ അറ്റാദായത്തില്‍ 11 ശതമാനവും നികുതി കഴിച്ചുള്ള ലാഭത്തില്‍ 36 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തി.
Read more
നിക്ഷേപ ബാങ്കിംഗില്‍ നികുതി കഴിച്ചുള്ള ലാഭം മുന്‍വര്‍ഷത്തെയപേക്ഷിച്ച് 51 ശതമാനം വര്‍ധനവുമായി 215 കോടി രൂപയിലെത്തി. സെപ്തംബര്‍ 30 ന് അവസാനിച്ച പാദത്തിലെ ലാഭം 142 കോടി രൂപയാണ്. സെപ്തംബര്‍ 30 ന് സമ്പത്ത്് 26 ശതമാനം വളര്‍ച്ചയുമായി 76,262 കോടി രൂപയായി ഉയര്‍ന്നു. 2023 സെപ്തംബര്‍ 30 ന് ഇത് 60,287 കോടി രൂപയായിരുന്നു. ഡിജിറ്റല്‍, ആസ്തി കൈകാര്യം ഒഴികെയുള്ള പ്രവര്‍ത്തനങ്ങളുടെ നികുതി കഴിച്ചുള്ള ലാഭം മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 78 ശതമാനം വര്‍ധിച്ച് 55 കോടി രൂപയായി ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതിനെത്തുടര്‍ന്ന് ഓഹരികള്‍, കടപ്പത്രങ്ങള്‍ എന്നിവയുടെ പണയത്തില്‍ ഉടന്‍ വായ്പ നല്‍കുന്നുണ്ട്.